Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20628

നമ്പിദിനം ആഘോഷിക്കാന്‍ ഡിവൈഎഫ്‌ഐയിലെ കണ്ണൂര്‍ സഖാക്കള്‍ ഒരുങ്ങിയോ….? പ്രവാചകനെ സ്തുതിച്ചെഴുതിയ പ്രചരണവുമായി ഡിവൈഎഫ്‌ഐക്ക് ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി

$
0
0

കണ്ണൂര്‍: നബിദിനത്തില്‍ പ്രാവാചകനെ സ്തുതിച്ച് തയ്യാറാക്കിയ ബോര്‍ഡുകളുമായി ഡി വൈ എഫ് ഐക്ക് ബന്ധമില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി വികെ സനോജ്. എന്നാല്‍ ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. ഇത്തരം ബോര്‍ഡുകള്‍ എവിടെയും സ്ഥാപിക്കുകയോ സംഘടന പുറത്തിറക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രവാചകനെ കുറിച്ച് വിവിധ നേതാക്കള്‍ പറഞ്ഞ കാര്യങ്ങളാണ് ഡിവൈഎഫ്ഐയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഫിദല്‍ കാസ്ട്രോ, ശ്രീനാരായണ ഗുരു, ജേക്കബ്ബ് പുന്നൂസ്, ജയലളിത എന്നിവര്‍ പ്രവാചകനെ സ്തുതിക്കുന്ന വാചകങ്ങളടങ്ങിയതാണ് ബോര്‍ഡുകള്‍. കണ്ണൂര്‍ സിറ്റി യൂണിറ്റിന്റെ പേരിലുള്ള ബോര്‍ഡുകളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ നബിദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ നഗരത്തിലോ മറ്റ് പ്രദേശങ്ങളിലൊന്നും ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇവരെ കൂടാതെ മറ്റൊരാളുടെ വാചകവും ഉണ്ടായിരുന്നു. അത് വളരെ പ്രത്യേകയുള്ളതായിരുന്നു. ഇസ്ലാമിക വിരുദ്ധ ഡച്ച് ഫ്രീഡം പാര്‍ട്ടി നേതാവും പിന്നീട് ഇസ്ലാം മതം സ്വീകരിച്ച അര്‍നോഡ് വാന്‍ ഡൂണിന്റെ വാചകങ്ങളും ബോര്‍ഡുകളിലുണ്ടായിരുന്നു.

ബോര്‍ഡുകള്‍ സോഷ്യല്‍മീഡിയയില്‍ വന്നതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സിപിഐഎമ്മിനെതിരെയും ഡിവൈഎഫ് ഐയ്ക്കെതിരെയും വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.
ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ എന്തുകൊണ്ട് നബിദിനം ആഘോഷിക്കുന്നില്ലെന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു


Viewing all articles
Browse latest Browse all 20628

Trending Articles