Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20597

വിമാനയാത്രകളില്‍ ഇനി സൗജന്യമദ്യമുണ്ടാകില്ലേ….? സൗജന്യം നിര്‍ത്താന്‍ വിമാന കമ്പനികള്‍ ആലോചിക്കുന്നു

$
0
0

ദുബായ്: വിമാന കമ്പനികളുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ ഇനി യാത്രകളില്‍ സൗജന്യ മദ്യം ഒഴിവാക്കാന്‍ ആലോചന. ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിങ് കണ്‍ട്രീസ്(ഒപെക്) നവംബര്‍ 30ന് നടത്തിയ പ്രസ്താവനയനുസരിച്ച് ഇന്ധനച്ചെലവ് വര്‍ധിക്കുമെന്നാണ് വിമാനക്കമ്പനികള്‍ വിശ്വസിക്കുന്നത്. ഈ സാഹചര്യത്തിലാണ് അവര്‍ സൗജന്യ മദ്യം നിര്‍ത്തലാക്കി ചെലവ് ചുരുക്കാന്‍ തയ്യാറെടുക്കുന്നത്.

ഈ ഒരു പശ്ചാത്തലത്തില്‍ ഏഷ്യന്‍ എയര്‍ലൈന്‍സുകള്‍ യാത്രക്കാര്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന ചില സര്‍സൗജന്യ വീസുകള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്ക്കോക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ കണ്‍സള്‍ട്ടന്റായ മാത്യൂ ഡി മാര്‍ച്ചി അഭിപ്രായപ്പെടുന്നത്.

ഉദാഹരണമായി ദീര്‍ഘദൂര വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം, ആല്‍ക്കഹോള്‍ തുടങ്ങിയവയെല്ലാം ടിക്കറ്റ് ചാര്‍ജിന്റെ ഭാഗമായി വര്‍ഷങ്ങളോളമായി സൗജന്യമായി നല്‍കി വരുന്നതാണ് പതിവ്. പുതിയ നടപടിയുടെ ഭാഗമായി ഈ പരിപാടി നിര്‍ത്തലാക്കിയേക്കും. വിമാനക്കമ്പനികള്‍ക്കുള്ള ഏറ്റവും വലിയ ചെലവ് ഇന്ധനച്ചെലവാണ്. ഈ വര്‍ഷം ഇതില്‍ 30 ശതമാനം വര്‍ധനവ് പ്രകടമായിരുന്നു. ഈ കടുത്ത വര്‍ധനവ് ആഗോളവ്യാപകമായുള്ള ഏവിയേഷന്‍ വ്യവസായത്തിന് ഭീഷണിയാണെന്നാണ് ഹീത്രോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഡൈ്വസറി ഫ്ലൈറ്റ് അസെന്‍ഡ് കണ്‍സള്‍ട്ടന്‍സി പറയുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ എയര്‍ലൈനാണ് കാത്തെ. ഇതിന് പുറകെയാണ് സിംഗപ്പൂര്‍ എയറിന്റെയും ക്വാന്റാസിന്റെയും സ്ഥാനം. എന്നാല്‍ അധിക ചാര്‍ജുകള്‍ ഏര്‍പ്പെടുത്താന്‍ തങ്ങള്‍ നിലവില്‍ ആലോചിക്കുന്നില്ലെന്നാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓസ്ട്രേലിയക്കും യുകെക്കുമിടയില്‍ ഇതാദ്യമായി നേരിട്ടുള്ള വിമാനം ഏര്‍പ്പെടുത്തുമെന്ന് ക്വാന്റാസ് അടുത്തിടെ വാഗ്ദാനം ചെയ്തിരുന്നു. പെര്‍ത്തില്‍ നിന്നും ലണ്ടനിലേക്കാണീ നോണ്‍ സ്റ്റോപ്പ് വിമാനം പറക്കുന്നത്. അത് യാഥാര്‍ത്ഥ്യമായാല്‍ യുകെയെ ഓസ്ട്രേലിയയുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന ആദ്യത്തെ വിമാനമായിരിക്കുമിത്. ഏതാണ്ട് 17 മണിക്കൂറെടുത്ത് 14,498 കിലോമീറ്ററായിരിക്കും ഈ 7879 ഡ്രീംലൈനര്‍ വിമാനം പറക്കുക.


Viewing all articles
Browse latest Browse all 20597

Trending Articles