Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20556

കോഹ്ലിയുമായി താന്‍ പ്രണയത്തില്‍; വിവാഹം എപ്പോഴെന്ന് പറയാന്‍ കഴിയില്ലെന്ന് നടി അനുഷ്‌ക

$
0
0

കോഹ്ലിയോടുള്ള പ്രണയം തുറന്ന് സമ്മതിച്ച് നടി അനുഷ്‌ക. താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി പ്രണയത്തിലാണെന്നും എന്നാല്‍ എപ്പോള്‍ വിവാഹം കഴിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും നടി പറഞ്ഞു. വിവാഹം തീരുമാനത്തില്‍ ഉണ്ട് എന്നാല്‍ എപ്പോള്‍ ആയിരിക്കുമെന്ന് പറയാനാകില്ല. ഇതുവരെ അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും കാര്യങ്ങളെല്ലാം ജീവിതത്തില്‍ അതിന്റേതായ വഴിയില്‍ തന്നെ സംഭവിക്കുന്ന തനിക്ക് വിവാഹവും ആ രീതിയില്‍ തന്നെ നടക്കുമെന്നാണ് വിശ്വാസമെന്നും പറഞ്ഞു.

ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ജന്മദിന പാര്‍ട്ടിയില്‍ തിങ്കളാഴ്ച കോഹ്ലിയുമൊത്ത് എത്തിയതിന് പിന്നാലെയാണ് അനുഷ്‌ക്ക ചോദ്യങ്ങളോട് പ്രതികരിച്ചത്. 2014 മുതല്‍ താന്‍ വിരാട് കോഹ്ലിയുമായി പ്രണയത്തിലാണ്. സാധാരണ രണ്ടു യുവാക്കള്‍ പ്രണയിക്കുന്നത് പോലെ മാത്രമായിരുന്നു അത്. ഇക്കാര്യം താനോ വിരാട് കോഹ്ലിയോ ഒരിക്കലും മറച്ചുവച്ചിട്ടില്ലെന്നും പറഞ്ഞു. വിവാഹശേഷവും സാധാരണ പോലെ തന്നെ അഭിനയത്തില്‍

തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അനുഷ്‌ക്ക പറഞ്ഞു. ഞാന്‍ വളരെ ലളിതമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരാളാണ്. വിവാഹം എന്നത് ഒരിക്കല്‍ മാത്രം സംഭവിക്കേണ്ട ഒന്നാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും നടി പറയുന്നു. രാജ്യത്ത് വിവാഹമോചനങ്ങള്‍ ഏറെ വര്‍ദ്ധിച്ചതിനെക്കുറിച്ചും നടി മനസ് തുറന്നു.ഇന്ന് ഓരോ സ്ത്രീകളുമാണ് അവരുടെ ജീവിതം എങ്ങനെയെന്ന് തീരുമാനിക്കുന്നത്. ഒരുപക്ഷേ അതായിരിക്കാം വിവാഹമോചനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാക്കിയതെന്നും അനുഷ്‌ക പറയുന്നു.

സ്ത്രീകളില്‍ വന്ന മാറ്റങ്ങളാണ് വിവാഹമോചനങ്ങള്‍ വര്‍ധിക്കാനുള്ള ഒരു കാരണമായി ഞാന്‍ കാണുന്നത്.ഇന്ന് മിക്ക സ്ത്രീകളും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഒരു പങ്കാളി വേണമെന്ന തോന്നലൊന്നും സ്ത്രീകള്‍ക്കില്ല. പങ്കാളി ഇല്ലാതെ തന്നെ അവരുടെ ജീവിതം സുരക്ഷിതമാണ്. എന്നാല്‍ വിവാഹജീവിതം നിലനിര്‍ത്തണമെന്ന് പങ്കാളികളിലാരെങ്കിലും ഉറച്ചുതീരുമാനിച്ചാല്‍ ഒരു ബന്ധവും വേര്‍പെടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അനുഷ്‌ക പറയുന്നു.
ഇന്ന് വിവാഹശേഷവും നിരവധി നടിമാര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കുട്ടികള്‍ ആയ ശേഷം പോലും അവര്‍ കരിയര്‍ തുടരുന്നു. സിനിമയിലെ സ്ത്രീകളെ സംബന്ധിച്ച് മികച്ച സമയം തന്നെയാണെന്നും നടി പറയുന്നു,സിനിമയിലെ എല്ലാ സൗഹൃദത്തിനും താന്‍ അതിര്‍വരമ്പ് വച്ചിട്ടുണ്ടെന്നും രണ്‍ബീര്‍ കപൂര്‍ തന്റെ ഏറ്റവും മികച്ച സുഹൃത്താണെന്നും അനുഷ്‌ക പറഞ്ഞു.


Viewing all articles
Browse latest Browse all 20556

Trending Articles