Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20640

കാവ്യാമാധവനെ സുന്ദരിയാക്കിയ ഉണ്ണിയ്ക്ക് പറയാനുള്ളത്; വിവാഹവേദിയിലേക്കിറങ്ങിയപ്പോള്‍ കാവ്യ പറഞ്ഞു, ഇതു തന്നെയാണ് ഞാന്‍ മനസില്‍ കരുതിയതും

$
0
0

കൊച്ചി: ദിലീപ് കാവ്യ വിവാഹത്തില്‍ കാവ്യമാ ധവന്റെ സൗന്ദര്യം ഒന്നു കൂടി തിളങ്ങിയിരുന്നു. വധുവിനെ മേയ്ക്കപ്പ് ചെയ്ത് കുളമാക്കുന്ന പതിവിന് വിപരീതമായി അടിപൊളിയായി തന്നെയാണ് കാവ്യ അണിഞ്ഞൊരുങ്ങിയത്. അന്ന് കാവ്യയെ സുന്ദരിയാക്കിയ സ്ഥിരം മേക്കപ്പ്മാന്‍ ഉണ്ണിക്കും അതോടെ അഭിനന്ദന പ്രവാഹമായി.

24ന് രാത്രിയാണ് തനിക്ക് കാവ്യയുടെ കോള്‍ വന്നതെന്ന് ഉണ്ണി പറയുന്നു,നാളെ എന്റെ വിവാഹമാണ്. നീ അതിരാവിലെ എത്തണം, എന്നെ ഒരുക്കാന്‍. ഒരു നിമിഷം പകച്ചു പോയെങ്കിലും ഉണ്ണി മറിച്ചൊന്നും ചോദിച്ചില്ല. രണ്ട് വര്‍ഷമായി മേക്കപ്പ്മാനായി കാവ്യയുടെ നിഴല്‍ പോലെ കൂടെ ഉണ്ട്. അന്നും അതി രാവിലെ കാവ്യയുടെ വിവാഹം നടക്കുന്ന ഹോട്ടലിലെത്തി. ബ്രൈഡല്‍ ഫോട്ടോ ഷൂട്ട് ഉണ്ട്, രാവിലെ എത്തണമെന്ന് സഹായികളോട് നിര്‍ദേശിച്ചു. ആരാണ് വധു എന്നു മാത്രം പറഞ്ഞില്ല. കാവ്യയുടെ കൂടി അഭിപ്രായം ആരാഞ്ഞായിരുന്നു മേക്കപ്പ്. സിംപിള്‍ മേക്കപ്പ് മതിയെന്ന് കാവ്യ നിര്‍ദേശിച്ചു. ഒരുങ്ങി ഇറങ്ങിയപ്പോള്‍ കാവ്യ പറഞ്ഞു, ഉണ്ണീ… ഇതു തന്നെയാണ് ഞാന്‍ മനസില്‍ കരുതിയതും.

വിവാഹ ദിവസം രണ്ടു മൂന്ന് ആഗ്രഹങ്ങളാണ് കാവ്യ പറഞ്ഞത്. ഒന്ന്, സെറ്റ് സാരി ഉടുത്ത് വളരെ കുറച്ച് ആഭരണങ്ങള്‍ മാത്രം അണിഞ്ഞ് വേണം ഒരുങ്ങേണ്ടതെന്ന് എന്നാണ്. മുടി പിന്നി കുഞ്ചലം ഇട്ട് പൂ വയ്ക്കണമെന്നായിരുന്നു മറ്റൊന്ന്. ഡാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ സുഹൃത്തിന്റെ പക്കല്‍ നിന്നാണ് കുഞ്ചലം സംഘടിപ്പിച്ചത്. അപ്പോഴേക്കും പാതിരാത്രി കഴിഞ്ഞിരുന്നു. ചെറിയ ചെറിയ ഇഷ്ടങ്ങളാകും കാവ്യ പറയുക. അത് പക്ഷെ പെര്‍ഫെക്ട് ആകണം
എന്റെ നിര്‍ദേശപ്രകാരമാണ് ഹെയര്‍ സ്റ്റൈലിസ്റ്റ് കൂടിയായ സുഹൃത്ത് സുധി മുടി കെട്ടിയത്. കാവ്യയുടെ ഹെയര്‍ സ്റ്റൈലും ശ്രദ്ധിക്കപ്പെട്ടു. കാവ്യയെകൂടാതെ മീനാക്ഷിക്കും സഹോദരന്റെ ഭാര്യ റിയയ്ക്കും മേക്കപ്പ് ചെയ്തതും ഞാനാണ്.


Viewing all articles
Browse latest Browse all 20640

Trending Articles