Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

ഓണ്‍ലൈന്‍ പെണ്‍വാണിഭം പ്രതി അക്​ബര്‍ മുന്‍ വാര്‍ഡ് മെമ്പറുടെ മകന്‍ !സിപിഎം ഉന്നതബന്ധം

$
0
0

കാഞ്ഞങ്ങാട്:ചുംബന സമര നേതാക്കളായ രാഹുല്‍ പശുപാലനും രശ്മിയും ഉള്‍പ്പെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി കാസര്‍കോട് ജില്ലയിലെ അഡൂര്‍ പള്ളഞ്ചി സ്വദേശി അബ്ദുള്‍ ഖാദറെന്ന അക്ബറിന് ജില്ലയിലെ സിപിഎം ഉന്നതരുമായി അടുത്ത ബന്ധം. സിപിഎം ക്രിമിനല്‍ സംഘത്തില്‍പ്പെട്ട അക്ബര്‍ പാര്‍ട്ടി നിര്‍ദേശ പ്രകാരം നടത്തിയ നിരവധി രാഷ്ട്രീയ അക്രമങ്ങളില്‍ പ്രതിയായിരുന്നു.

2006ല്‍ ഗുരുജി ജന്മശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് പള്ളഞ്ചിയില്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലും അക്ബര്‍ പ്രതിയാണ്. വിവിധ കേസില്‍പ്പെട്ട് നാട്ടില്‍ നിന്നും മുങ്ങിയ ഇയാള്‍ കൊച്ചിയിലെത്തി പെണ്‍വാണിഭ സംഘത്തിലെ കണ്ണിയാകുകയായിരുന്നു.

അക്ബറും കുടുംബവും പാരമ്പര്യമായി സജീവ സിപിഎം പ്രവര്‍ത്തകരാണ്. അക്ബറിന്റെ പിതാവ് ടി.മൊയ്തു 2005-10 വര്‍ഷത്തില്‍ ദേലംപാടി പഞ്ചായത്ത് സിപിഎം 9-ാം വാര്‍ഡ് മെമ്പറായിരുന്നു. നിലവില്‍ സിപിഎം പാണ്ടി ലോക്കല്‍കമ്മറ്റി സെക്രട്ടറിയാണ് മൊയ്തു. സഹോദരന്‍ മുഹമ്മദ് ഡിവൈഎഫ്‌ഐ കാട്ടിപ്പാറ ബ്രാഞ്ചംഗമാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് നാട്ടില്‍ നിന്ന് മുങ്ങി കൊച്ചിയിലെത്തി പെണ്‍വാണിഭ സംഘത്തില്‍ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷവും നേതാക്കളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഏറ്റവുമൊടുവില്‍ നാട്ടിലെത്തിയത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായിരുന്നു.

പെണ്‍വാണിഭ കേസില്‍ പിടിയിലായപ്പോള്‍ കാസര്‍കോട് ബദിയടുക്ക സ്വദേശിയെന്നാണ് പോലീസിനോട് പറഞ്ഞിരുന്നത്. മാധ്യമങ്ങളിള്‍ ഫോട്ടോ കണ്ടപ്പോഴാണ് നാട്ടുകാര്‍ പ്രതി അക്ബറാണെന്ന് മനസിലാക്കിയത്. ജില്ലയിലെ അക്രമസംഭവങ്ങള്‍ ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ച് പോസ്റ്ററിറക്കിയ സിപിഎമ്മിനും ഡിവൈഎഫ്‌ഐയ്ക്കും ലോക്കല്‍ നേതാവിന്റെ മകന്‍ തന്നെ മാംസകച്ചവടത്തില്‍ പ്രതിയായത് ഏറെ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.


Viewing all articles
Browse latest Browse all 20539

Trending Articles