Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20671

ശബരിമലയുടെ സുരക്ഷ പാളി: പൊലീസിനു സംഭവിച്ചത് ഗുരുതര വീഴ്ച

$
0
0

സ്വന്തം ലേഖകൻ

പമ്പ: രാമക്ഷേത്ര നിർമാണത്തിന്റെ മറവിൽ ബാബറി മസ്ജിത് തകർത്തതിന്റെ വാർഷികത്തോടനുബന്ധിച്ചു ശബരിമല സന്നിധാനത്ത് പൊലീസ് ഒരുക്കിയ സുരക്ഷാ സംവിധാനങ്ങൾ പാളി. ശബരിമലയിലെ സുരക്ഷാ നിരീക്ഷണങ്ങൾക്കായി പൊലീസ്, ഡ്രോൺ ക്യാമറ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങൾ യൂട്യൂബിൽ ലഭിച്ചതോടെയാണ് പൊലീസിന്റെ സുരക്ഷാ നിർദേശങ്ങളും സൗകര്യങ്ങളും എല്ലാം പാളിയത്. ദൃശ്യങ്ങളെടുത്ത സ്വകാര്യ ഏജൻസിക്ക് അവ ഉപയോഗിക്കാൻ അവകാശമില്ലെന്ന് പൊലീസ് തന്നെ വ്യക്തമാക്കുമ്പോഴാണ് ദൃശ്യങ്ങൾ ഏജൻസിയുടെ യുട്യൂബ് പേജിൽ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് പൊലീസ് സന്നിധാനത്തിന്റെ സുരക്ഷാ നിരീക്ഷണങ്ങൾക്കായി സ്വകാര്യ സ്റ്റുഡിയോയുടെ ഡ്രോൺ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങൾ പൊലീസിന് സുരക്ഷാകാര്യങ്ങൾക്കായി ഉപയോഗിക്കാനുള്ളതാണ്. ദൃശ്യങ്ങൾ പകർത്താൻ ആശ്രയിച്ച സ്വകാര്യ ഏജൻസിക്ക് ഇത് ഉപയോഗിക്കാൻ അവകാശമില്ലെന്ന് പൊലീസ് തന്നെ വ്യക്തമാക്കുന്നുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പത്തനംതിട്ട എസ്.പി ഹരിശങ്കറും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു
എന്നാൽ സ്വകാര്യ ഏജൻസിയുടെ യൂ റ്റിയൂബ് പേജിൽ ഈ ദൃശ്യങ്ങളെല്ലാം അപ്!ലോഡ് ചെയ്തിരിക്കുന്നു. സന്നിധാനത്തിന്റെയും ശ്രീകോവിലിന്റെയും ഓഫീസുകളുടേയും വനമേഖലയിൽ ക്ഷേത്രത്തിന്റെ സ്ഥാനവും വ്യക്തമാക്കുന്നതുമടക്കം 31 വീഡിയോകളാണ് യുറ്റിയൂബിൽ ഉള്ളത്. ബാബറി മസ്ജിദ് ദിനത്തോട് അനുബന്ധിച്ച് സന്നിധാനത്ത് പൊലീസ് സുരക്ഷ കർശനമാക്കുമ്പോഴാണ് ശനിയാഴ്ച ഉച്ചയോടെ ഈ ദൃശ്യങ്ങള് യൂ റ്റിയൂബിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അതീവ സുരക്ഷാ മേഖലയായ ശബരിമലയുടെ ആകാശ ദൃശ്യങ്ങൾ പൊലീസിന് വേണ്ടി പകർത്തിയ ഏജൻസി തന്നെ പുറത്തുവിട്ടിരിക്കുന്നത് ഗുരുതരമായ സുരക്ഷാവീഴ്ച തന്നെയാണ്. ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ആർക്കും ഡൗൺലോഡ് ചെയ്യാമെന്നിരിക്കെ യൂ റ്റിയൂബിൽ നിന്നും പിൻവലിച്ചതു കൊണ്ട് മാത്രം സുരക്ഷാ പിഴവിന് പരിഹാരമാകില്ല. കഴിഞ്ഞ ദിവസം മരക്കൂട്ടത്തിനു സമീപത്തു നിന്നും സ്‌ഫോടക വസ്തുക്കൾ അടക്കം പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സന്നിധാനത്തെ സുരക്ഷാ ദൃശ്യങ്ങൾ അടക്കം പുറത്തായകത്.


Viewing all articles
Browse latest Browse all 20671

Latest Images

Trending Articles



Latest Images