കായംകുളം: വിവാഹവാഗ്ദാനം നല്‍കി ഇരുപതുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കായംകുളം കൊച്ചിയുടെ ജെട്ടി പൂവന്‍തറ പുത്തന്‍ വീട്ടില്‍ കണ്ണനെയാണ് (27) കായംകുളം സി.ഐ കെ.സദന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: എട്ടുമാസം മുമ്പാണ് ഇവര്‍ പ്രണയത്തിലായത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് അകന്നു കഴിയുകയായിരുന്നു. പിന്നീട് അകന്നു കഴിഞ്ഞിരുന്ന ഇവര്‍ നാലുമാസങ്ങള്‍ക്കു മുമ്പ് വീണ്ടും ഒന്നിച്ചു. എന്നാല്‍ അതിരുവിട്ട ബന്ധത്തിനു യുവതി വഴങ്ങാതെ വന്നപ്പോള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.