Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

താന്‍ ദിലീപിന്റെ രഹസ്യം സൂക്ഷിപ്പുകാരനല്ലെന്ന് നാദര്‍ഷാ; കാവ്യ ദീലീപ് വിവാഹത്തില്‍ പുതിയ വിവാദം

$
0
0

മലയാള മനോരമ ആഴ്ച്ചപതിപ്പിനെതിരെ നടനും സംവിധായകനുമായ നാദിര്‍ഷ രംഗത്ത്. ദിലീപ്-കാവ്യ വിവാഹവുമായി ബന്ധപ്പെട്ട് വിവാദപരമായ വാര്‍ത്ത ആഴ്ച്ചപതിപ്പ് നല്‍കിയതിന്റെ പേരിലാണ് നാദിര്‍ഷാ പൊട്ടിത്തെറിച്ചത്.

ആദ്യ വിവാഹം ബഹിഷ്‌കരിച്ച നാദിര്‍ഷ ഇതിനു ചുക്കാന്‍ പിടിച്ചത് എന്തുകൊണ്ട് എന്ന തലക്കെട്ടിലായിരുന്നു ആഴ്ച്ചപ്പതിപ്പില്‍ ഫീച്ചര്‍ പ്രസിദ്ധീകരിച്ചത്. ദുബായിലുള്ള നാദിര്‍ഷ വളരെ രോഷത്തോടെയാണ് ഇതിനെതിരേ പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസാണ് നാദിര്‍ഷയുടെ പ്രതികരണം നല്കിയിരിക്കുന്നത്.ദിലീപിന്റെ രഹസ്യം സൂക്ഷിക്കുന്നത് തന്റെ ജോലിയല്ല. എല്ലാവരെപോലും തലേദിവസമാണ് വിവാഹക്കാര്യം അറിഞ്ഞത്. എടാ നാളെ രാവിലെ 9.30നും 10നുമിടയ്ക്ക് ഇങ്ങനെയൊരു സംഭവമുണ്ടെന്നു ദിലീപാണ് വിളിച്ചുപറയുന്നത്. വേദനാജനകമായ കാര്യമെന്തെന്നുപറഞ്ഞാല്‍ ഇവര്‍ (ആഴ്ച്ചപ്പതിപ്പ്) എന്നോടു ഫോണിലോ നേരിട്ടോ എടുക്കാതെ സ്വയംസൃഷ്ടിയായി ഉണ്ടാക്കി.

മാഗസിന്‍ വിറ്റുപോകാന്‍ ഇങ്ങനെ ചീപ്പായി ചെയ്യരുതായിരുന്നു. മാസിക വിറ്റുപോകാന്‍ സൗഹൃദം മുറിപ്പെടുത്തുന്നത് തീരെ ശരിയായില്ല- നാദിര്‍ഷ രോഷത്തോടെ പറയുന്നു.അനാവശ്യ വാര്‍ത്ത നല്കിയ ആഴ്ച്ചപ്പതിപ്പിനെതിരേ കേസ് കൊടുക്കുമെന്ന് നാദിര്‍ഷ പറയുന്നു. ദിലീപും നാദിര്‍ഷയും ചെറുപ്പം തൊട്ടുള്ള സുഹൃത്തുക്കളായിരുന്നു. മിമിക്രി രംഗത്തുകൂടിയാണ് ഇരുവരും സിനിമയിലേക്കെത്തുന്നത്. അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലൂടെയാണ് നാദിര്‍ഷ സംവിധായകരംഗത്തേക്കെത്തുന്നത്. അദ്ദേഹത്തിന്റെ രണ്ടാംചിത്രമായ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ നിര്‍മിച്ചിരിക്കുന്നത് ദിലീപാണ്. എന്തായാലും കാവ്യ ദിലീപ് വിവാഹത്തിന്റെ അലയൊലികള്‍ പുതിയ വിവാദത്തോടെ വീണ്ടു കത്തുകയാണെന്നാണ് സൂചന.


Viewing all articles
Browse latest Browse all 20532

Trending Articles