മലപ്പുറം:മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജഏറ്റുമുട്ടലില്‍ തന്നെ. നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കുപ്പു ദേവരാജിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന പൊലീസിന്റെ വാദത്തിന്റെ മുനയൊടിക്കുന്നതാണ് റിപ്പോര്‍ട്ട്.റിപ്പോര്‍ട്ട്. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന ആരോപണം സാധൂകരിക്കുന്ന വിധമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. അടുത്തുനിന്നും വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.ഒമ്പത് ബുള്ളറ്റുകള്‍ കുപ്പുദേവരാജിന്റെ ശരീരത്തില്‍ തുളഞ്ഞു കയറിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ നാലെണ്ണം മാത്രമേ വീണ്ടെടുക്കാനായുള്ളൂ.
നിവര്‍ത്തി നിര്‍ത്തിയ ശേഷം തുടരെ വെടിവെക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ഏറ്റുമുട്ടലിലൂടെ ആണെന്നായിരുന്നു തുടക്കം മുതല്‍ പൊലീസ് വാദം. എന്നാല്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകരും ചില മാവോയിസ്റ്റ് നേതാക്കളും രംഗത്തെത്തി. കഴിഞ്ഞ മാസം 24 നാണ് നിലമ്പൂരിലെ കരുളായി വനത്തില്‍ നടന്ന പൊലീസ് വേട്ടയില്‍ മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത്.അതിനിടെ റീപോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് കുപ്പുദേവരാജിന്റെയും അജിതയുടേയും ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു.
കൊല്ലപ്പെട്ട കുപ്പുദേവരാജിന്റെ സഹോദരന്‍ ശ്രീധരനാണ് ഹര്‍ജിക്കാരന്‍. വാദിഭാഗത്തിന് വേണ്ടി അഡ്വ പിഎ കോടതിയില്‍ ഹാജരാകും. മഞ്ചേരി മെഡിക്കല്‍ കോളേജിലോ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലോ മൃതദേഹം സൂക്ഷിക്കാന്‍ അനുമതി നല്‍കണമെന്നും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വഭാവികതകള്‍ ഏറെയുളള പശ്ചാത്തലത്തിലാണ് ബന്ധുക്കള്‍ റീപോസ്റ്റ്‌മോര്‍ട്ടം എന്ന ആവശ്യം മുന്നോട്ട് വെക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.