മുബൈ: യാത്രക്കാരന്റെ ജാഗ്രതയോടെയുള്ള ഇടപെടല്‍ മൂലം ഒഴിവായത് വന്‍ അപകടം. വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടി എങ്കിലും വലിയ അപകടം ഒഴിവാകുകയായിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ 5.45 ന് കുവൈറ്റ് എയര്‍ലൈന്‍സും ഇന്‍ഡിഗോ വിമാനവുമാണ് അപകടത്തില്‍ പെട്ടത്. മുംബൈ വിമാനത്താവളം അല്ലെങ്കിന്‍ വന്‍ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നേനെ
കുവൈറ്റ് എയര്‍ലൈന്‍സ് പാര്‍ക്ക് ചെയ്യാന്‍ എത്തുമ്പോള്‍ ഇന്‍ഡിഗോ വിമാനം സര്‍വീസ് ആരംഭിക്കാനായി പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് എടുക്കുകയായിരുന്നു. വിമാനത്തിന്റെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതു കണ്ട് യാത്രക്കാരന്റെ ഇടപെടല്‍ മൂലമാണ് വലിയ അപകടം ഒഴിവായത്. ഇയാള്‍ ഇന്‍ഡിഗോ വിമാന ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.