Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്ന മുപ്പത്തെട്ടുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു

$
0
0

ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്ന മുപ്പത്തെട്ടു കാരിയെ പോലീസ് അറസ്റ്റുചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഏഴ് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.16 വയസ്സില്‍ത്താഴെ പ്രായമുള്ള ആണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അമാന്‍യ്ക്കെതിരെ ചുമത്തിയിരിക്കുന്നത് 13 കേസ്സുകളാണ്. ബക്കിങ്ങാംഷയറിലെ മില്‍ട്ടണ്‍ കെയ്ന്‍സില്‍നിന്നുള്ള ഇവരുടെ വിചാരണ ഇപ്പോള്‍ എയ്ല്‍സ്ബെറി ക്രൗണ്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

തനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ അമാന്‍ഡ കോടതിയില്‍ നിഷേധിച്ചു. ഉപാധികളോടെ ഇവര്‍ക്ക് ജാമ്യം അനുവദിച്ച ജഡ്ജി ഫ്രാന്‍സിസ് ഷെരിഡാന്‍ ഫെബ്രുവരി 20-ന് വീണ്ടും കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കൊല്ലം ഫെബ്രുവരി ഒന്നിനും 29-നും മധ്യേ നാല് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അമാന്‍ഡയ്ക്കെതിരെയുല്‍കേസ്സുകളിലൊന്ന്. ഇവരുമായി പലവട്ടം ലൈംഗിക ബന്ധം പുലര്‍ത്തി. മെയ് ഏഴിന് മൂന്ന് ആണ്‍കുട്ടികളെയും പ്രലോഭിപ്പിച്ച് ലൈംഗികബന്ധത്തിന് ശ്രമിച്ചു.

അമാന്‍ഡയ്ക്കെതിരായ കുറ്റം തെളിയിക്കാനായിട്ടില്ലെങ്കിലും, വിചാരണ പുനരാരംഭിക്കുന്നതുവരെ 18 വയസ്സില്‍ത്താഴെയുള്ള ആണ്‍കുട്ടികളുമായി യാതൊരു തരത്തിലും ഇടപെടാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന് പുറമെ, പീഡിപ്പിക്കപ്പെട്ട ആണ്‍കുട്ടികളെ സ്വാധീനിക്കാനും പാടില്ല. രക്ഷകര്‍ത്താക്കളുടെ സാന്നിധ്യത്തിലല്ലാതെ അമാന്‍ഡയുമായി ഇടപെടാന്‍ കുട്ടികളെ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


Viewing all articles
Browse latest Browse all 20534

Trending Articles