Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20641

വാട്‌സ് ആപ്പില്‍ അശ്ലീലമെന്ന് ആരോപണം:സസ്‌പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

$
0
0

കോഴിക്കോട്: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലായ പോലീസുകാരന്‍ ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ എ.പി. ഷാജിയാണു തൂങ്ങിമരിച്ചത്. ന്യായാധിപരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രം പോസ്റ്റ് ചെയ്തുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് കമ്മീഷണര്‍ പി.എ വത്സന്‍ ഷാജിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

ഒരു പെണ്‍കുട്ടിക്ക് ലഭിച്ച അശ്ലീല ചിത്രം അന്വേഷണത്തിന്റെ ഭാഗമായി മേലുദ്യോഗസ്ഥന് കൈമാറുന്നതിനിടെയാണ് ഷാജിക്ക് അബദ്ധം സംഭവിച്ചത്. സ്റ്റുഡന്റ്‌സ് കേഡറ്റുകളുടെ ഏകോപനത്തില്‍ പ്രശസനേടിയ പോലീസ് ഉദ്യോഗസ്ഥനാണ് ഷാജി. വഴിതെറ്റുന്ന ബാല്യങ്ങളെ സംരക്ഷിച്ച് നേരെയാക്കുന്നതിനുവേണ്ടി രൂപവത്കരിച്ച സന്നദ്ധ കൂട്ടായ്മയായ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്റെ (ഒ.ആര്‍.സി) വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്കാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഡി.ഐ.ജി പി വിജയന്‍, ജഡ്ജി ആര്‍.എല്‍ ബൈജു തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് ഗ്രൂപ്പ്.


Viewing all articles
Browse latest Browse all 20641

Trending Articles