Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

കള്ളപ്പണത്തെ കുറിച്ച് വാചകമടിക്കുന്നവര്‍ സ്വന്തം പാര്‍ട്ടിഫണ്ടിലേയ്ക്ക് വന്ന കള്ളപ്പണത്തെ കുറിച്ച് വെളിപ്പെടുത്തുമോ…? ബിജെപിയ്ക്ക് രണ്ട് വര്‍ഷം കൊണ്ട് അജ്ഞാത കേന്ദ്രങ്ങളില്‍ നിന്ന് വന്നത് 977.25 കോടി രൂപ

$
0
0

ന്യൂഡല്‍ഹി: കള്ളപ്പണക്കാരെ കയ്യോടെ പൊക്കമെന്നവകാ ശപ്പെടുന്ന ബിജെപിയ്ക്ക് പാര്‍ട്ടി ഫണ്ടിലേയ്ക്ക് ലഭിച്ച പണത്തിന്റെ ഉറവിടം തിരിച്ചടിയാകുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ മാത്രം ഉറവിടം വ്യക്തമാക്കാത്ത കേന്ദ്രങ്ങളില്‍ ബിജെപി കൈപ്പറ്റിയത് 977.25 കോടി രൂപയാണെന്ന് ഒരു വെബ് സെറ്റ് വെളിപ്പെടുത്തുന്നു. (factly.in)

നിലവില്‍ ഇരുപതിനായിരം രൂപയ്ക്ക് മുകളില്‍ ലഭിക്കുന്ന സംഭാവനകളെക്കുറിച്ചുളള വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തുവിടണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം. നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ബിജെപി അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2013 മുതല്‍ 2015 വരെ അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച തുകയുടെ കണക്കുകള്‍ പുറത്ത് വരുന്നതും. രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തിന്റെ കണക്കുകളിലാണ് പലരില്‍ നിന്നും ലഭിക്കുന്ന ഇത്തരം സംഭാവനകള്‍ വകയിരുത്തുന്നതും.2013 -14 കാലയളവില്‍ അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും 471.99 കോടിയാണ് ബിജെപിക്ക് ലഭിച്ചത്. 2014-15 കാലത്ത് ഇത് 505.26 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനാണ് അജ്ഞാത ഉറവിടങ്ങളില്‍ നിന്നും പിന്നീട് കൂടുതല്‍ തുക ലഭിച്ചത്.

2013-14 കാലയളവില്‍ 523.99 കോടി ലഭിച്ചെങ്കിലും അടുത്ത വര്‍ഷം ഇത് 445.22 കോടിയായി കുറയുകയായിരുന്നു. മൊത്തത്തില്‍ കോണ്‍ഗ്രസിന് ഇക്കാലയളവില്‍ 969. 21 കോടി രൂപ ലഭിച്ചുസിപിഐഎമ്മിന് 2013-14 കാലത്ത് 60.22 കോടിയും 2014-15 കാലത്ത് 60.13 കോടിയും ഇതെപോലെ പേരില്ലാത്ത കേന്ദ്രങ്ങളില്‍ നിന്നും സംഭാവന ലഭിച്ചിട്ടുണ്ട്. അതെസമയം മറ്റൊരു ഇടത് പാര്‍ട്ടിയായ സിപിഐക്ക് 2014-15 കാലയളവില്‍ ലഭിച്ച 0.003 കോടി മാത്രമാണ് ഇത്തരത്തില്‍ ലഭിച്ച അജ്ഞാത സഹായം. മായവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിക്ക് 2013-14 കാലത്ത് 48.6 കോടിയും അതിനടുത്ത വര്‍ഷം അതിരട്ടിച്ച് 92.80 കോടിയും ലഭിച്ചു. എന്‍സിപിക്ക് 2013-14 കാലത്ത് 40.66 കോടിയും 2014-15 വര്‍ഷങ്ങളില്‍ 27.18 കോടിയുമാണ് ലഭിച്ചത്.


Viewing all articles
Browse latest Browse all 20532

Trending Articles