Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ഇന്തോനേഷ്യയില്‍ ആദായ നികുതി വകുപ്പിന് കൈക്കൂലി നല്‍കുന്നതിനിടെ യൂസഫിലയുടെ വിശ്വസ്തന്‍ പിടിയില്‍; ലുലൂ ഗ്രൂപ്പിന് കളങ്കമേല്‍പ്പിച് കൈക്കൂലി വാര്‍ത്ത

$
0
0

കൊച്ചി: പ്രമുഖ പ്രവാസി വ്യവസായി യുസഫലിയുടെ ലുലു ഗ്രൂപ്പ് കൈക്കൂലി കേസില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. നാല്‍പ്പത് കോടിയോളം രൂപ നികുതി എഴുതി തള്ളാന്‍ മൂന്ന് കോടി കൈക്കൂലി കൊടുക്കുന്നതിനിടയിലാണ് ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടറായ രാജ്‌മോഹന്‍ നായര്‍ പിടിയിലായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

40 കോടി രൂപയുടെ നികുതി എഴുതി തള്ളാന്‍ കൈക്കൂലി നല്‍കിയതിനാണ് അറസ്റ്റിലായത്. രാജ്യത്തെ നികുതി വകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനും പിടിയിലായി. മൂന്ന് കോടി രൂപ കൈക്കൂലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ ഒരു കോടി രൂപ കൈമാറുമ്പോഴാണ് ഇന്ത്യോനേഷ്യന്‍ അഴിമതി വിരുദ്ധ ഏജന്‍സി കൈയോടെ ഇരുവരേയും പിടികൂടിയത്. ഈ മാസം 23ന് നടന്ന സംഭവം ഇന്ത്യോനേഷ്യയില്‍ വാര്‍ത്തയായെങ്കിലും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായിരുന്നില്ല.

ഇന്ത്യോനേഷ്യയിലെ നികുതി വകുപ്പിലെ ഉന്നതനാണ് അറസ്റ്റിലായ പ്രിഹസര നുഗ്രഹ. ജക്കാര്‍ത്തയിലെ നുഗ്രഹയുടെ വീട്ടില്‍ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കൈക്കൂലി കൈമാറുന്നതിനിടെയാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യോനേഷ്യയിലെ അഴിമതി വിരുദ്ധ കമ്മീഷന്‍ രാജ്യത്തെ ഏറ്റവും വലുതെന്ന് വിലയിരുത്തപ്പെട്ട കൈക്കൂലി നല്‍കല്‍ കൈയോടെ പിടികൂടിയത്. ഇരുവരേയും ഇരുപത് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. വിശദമായ ചോദ്യം ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇത്. നികുതി വകുപ്പിലെ ഉന്നതന്‍ പിടിയിലായതു കൊണ്ട് തന്നെ ഇന്ത്യോനേഷ്യയെ ഞെട്ടിച്ച അഴിമതിക്കേസ് കൂടിയായി ഇത്. ലുലു ഗ്രൂപ്പിന്റെ ഇന്ത്യോനേഷ്യന്‍ സ്ഥാപനമായ പിടിഇകെ പ്രിമ എക്സപോറിലെ പ്രധാനിയാണ് രാജേഷ് രാജ്മോഹന്‍ നായര്‍. യൂസഫലിയുടെ വിശ്വസ്തനും. അതുകൊണ്ട് തന്നെ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ സൈറ്റ് പോലും അപ്രത്യക്ഷമാക്കിയുള്ള ഇടപെടല്‍ നടത്തിയിരുന്നു.ലുലു ഗ്രൂപ്പിന് കീഴിലെ പ്രധാന സ്ഥാപനമാണ് പിടിഇകെ പ്രിമ എക്‌സ്‌പോര്‍ ഇന്ത്യോനേഷ്യ.rajeshssh

തുണിത്തരങ്ങളുടെ നിര്‍മ്മാണവും കയറ്റുമതിയും ഇറക്കുമതിയും ലക്ഷ്യമിട്ടാണ് ഈ സ്ഥാപനത്തിന് യൂസഫലി രൂപം നല്‍കിയത്. മറ്റ് വസ്തുവകകളുടെ റീട്ടെയില്‍ കച്ചവടവും നടത്തുന്നു. ചെറിയ കാലം കൊണ്ടു തന്നെ ലുലു ഗ്രൂപ്പിന് കീഴിലെ ഈ ഡിവിഷന്‍ ഇന്ത്യോനേഷ്യന്‍ വിപണിയില്‍ ചലനമുണ്ടാക്കി. ഇന്ത്യോനേഷ്യന്‍ ഉല്‍പ്പനങ്ങള്‍ മാത്രമാണ് കമ്പനി കൈകാര്യം ചെയ്തിരുന്നത്. ജക്കാര്‍ത്താ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് രാജ്യത്തുടനീളം ഓഫീസുകളും ഉണ്ടായിരുന്നു. ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം സജീവമായതോടെ ലുലു ഗ്രൂപ്പ് ജക്കാര്‍ത്തയില്‍ ഷോപ്പിങ് മാളും തുടങ്ങി. അങ്ങനെ ശൃംഖല വിപുലമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വലിയ തിരിച്ചടി നല്‍കി രാജേഷ് രാജ്മോഹന്‍ നായരുടെ അറസ്റ്റ് എത്തുന്നത്. അമേരിക്കന്‍ ഡോളര്‍ 5.7 കോടിയായിരുന്നു(ഏകദേശം 40കോടി രൂപ) നികുതിയായി ലുലുവിന്റെ സ്ഥാപനം ഇന്ത്യോനേഷ്യയില്‍ അടയ്ക്കാനുണ്ടായിരുന്നത്. ഇതില്‍ ഇളവ് ലഭിക്കാനായി 4,45,000 ഡോളറാണ് (ഏകദേശം മൂന്ന് കോടി രൂപ)കൈക്കൂലിയായി വാഗ്ദാനം ചെയ്തത്. ഇതില്‍ 4,45,000 ഡോളര്‍ (ഏകദേശം ഒരു കോടി രൂപ)കൈമാറുമ്പോഴായിരുന്നു അറസ്റ്റ്.raj-mohan

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ കോര്‍പ്പറേറ്റ് വെബ്സൈറ്റില്‍ രാജേഷ് രാജ്മോഹന്‍ നായരുടെ വ്യക്തിഗത വിവരവും ഫോട്ടോയും ലഭ്യമാണ്. ഇത് പുറത്തു പോകാതിരിക്കാനും ഗ്രൂപ്പുമായുള്ള ബന്ധം അറിയാതിരിക്കാനും ലുലു ഗ്രൂപ്പ് പ്രത്യേകം ശ്രദ്ധിച്ചുവെന്നും സൂചനയുണ്ട്. ഇന്തോനേഷ്യയിലെ വാര്‍ത്തകളിലൊന്നും ലുലു ഗ്രൂപ്പിന്റെ പ്രതിനിധിയായി അറസ്റ്റിലായ ആളെ ചിത്രീകരിച്ചില്ല. ഇന്തോനേഷ്യന്‍ കമ്പനിയുടെ പ്രതിനിധിയെന്ന തരത്തിലാണ് വാര്‍ത്തയെത്തിയത്. എന്നാല്‍ പിടിഇകെ പ്രിമ എക്‌സ്‌പോറിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത് ലുലു ഗ്രൂപ്പിന്റെ സ്ഥാപനമാണെന്ന് വ്യക്തമാക്കുന്നുമുണ്ട്. ഇതോടെയാണ് അറസ്റ്റിലായ ആള്‍ക്ക് ലുലു ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന സൂചനയും ചര്‍ച്ചയും സജീവമായത്. ഇന്ത്യേനേഷ്യയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിലും ഇയാള്‍ യുസഫലിക്കൊപ്പം പങ്കെടുത്തിരുന്നു.


Viewing all articles
Browse latest Browse all 20532

Trending Articles