Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

വിമാനം തകര്‍ന്ന് ഫുട്ബോള്‍ താരങ്ങളടക്കം 72 പേര്‍ മരിച്ചു

$
0
0

റിയോ ഡീ ജനീറോ: ഫുട് ബോള്‍ താരങ്ങളുമായി പോവുകയായിരുന്ന വിമാനം കൊളംബിയയില്‍ തകര്‍ന്നുവീണു താരങ്ങളടക്കം 72 പേര്‍ മരിച്ചു. രാജ്യാന്തര ന്യൂസ് ഏജന്‍സിയായ എഎഫ്പി ആണ് വാര്‍ത്ത പുറത്തുവിട്ടത്.

പ്രാദേശിക സമയം രാത്രി പത്തേകാലോടെയാണ് അപകടമുണ്ടായത്. ബൊളീവിയയില്‍ നിന്നും കൊളംബിയയിലേക്ക് വരികയായിരുന്നു വിമാനമാണ് തകര്‍ന്നു വീണത്. യാത്രക്കാരില്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കോപ്പസുഡാ അമേരിക്ക ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ടിമാണ് വിമാനത്തിലുണ്ടായിരുന്നത്. കളിക്കാരും ഒഫീഷ്യലുകളും അടക്കം 72 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

കൊളംബിയയിലെ മെഡ്ലിയര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനായി കൊളംബിയന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രണ്ട് ഹെലികോപ്ടറുകള്‍ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.


Viewing all articles
Browse latest Browse all 20534

Trending Articles