Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

സെവന്‍ത് ഡേയുടെ സംവിധായകന്‍ ശ്യാംധര്‍ വിവാഹിതനാകുന്നു

$
0
0

കൊച്ചി: നവാഗത സംവിധായകന്‍ ശ്യാംധര്‍ വിവാഹിതനാകുന്നു. സുഹൃത്തും പരസ്യകമ്പനി ജീവനക്കാരിയുമായ അഞ്ജലിയാണ് ശ്യാംധറിന്റെ ജീവിതസഖിയാകുന്നത്. എല്ലാ വിഷമങ്ങളെയും ഒരു ചിരിയില്‍ ഒതുക്കുന്ന കൂട്ടുകാരിയെ ജീവിതസഖിയാക്കി കൂടെ കൂട്ടുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്യാംധര്‍ താന്‍ വിവാഹിതനാകുന്ന വിവരം ആരാധകരെ അറിയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞവിവരമാണ് അദ്ദേഹം പങ്കുവച്ചത്. ഇന്നലെയായിരുന്നു ശ്യാംധറിന്റെ വിവാഹനിശ്ചയം. പരസ്യ കമ്പനിയില്‍ കോപ്പിറൈറ്ററായി ജോലി ചെയ്യുകയാണ് അഞ്ജലി.

തന്റെ ജീവിതത്തില്‍ പ്രതിസന്ധിഘട്ടത്തില്‍ കൂടെ നില്‍ക്കും എന്നു കരുതിയ പലരും വിട്ടുപോയി. തന്നെ മനസ്സിലാക്കാനോ അറിയാനോ അവര്‍ ശ്രമിച്ചില്ല. എല്ലാം ഒരു തിരിച്ചറിവാണ്. എല്ലാ വിഷമങ്ങളെയും ഒരു ചിരിയില്‍ ഒതുക്കുന്ന കൂട്ടുകാരിയെ കിട്ടിയത് അപ്രതീക്ഷിതമായിരുന്നു. മുന്നോട്ടുള്ള യാത്രയില്‍ അവളെയും കൂടെ കൂട്ടുന്നു എന്നാണ് ശ്യാംധര്‍ കുറിച്ചത്. വളരെ പെട്ടെന്നുള്ള തീരുമാനമായിരുന്നെന്നും ശ്യാംധര്‍ പറയുന്നു.

സെവന്‍ത് ഡേ എന്ന പ്രിഥ്വിരാജ് ചിത്രത്തിലൂടെയാണ് ശ്യാംധര്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയെ നായകനാക്കി രണ്ടാമത്തെ ശ്യാംധര്‍ ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈവര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കും. പൂര്‍ണമായും ഇടുക്കിയിലാണ് സിനിമയുടെ ചിത്രീകരണം. തോപ്പില്‍ ജോപ്പനു ശേഷം ഇടുക്കി പശ്ചാത്തലമായി ചിത്രീകരിക്കുന്ന ചിത്രമായിരിക്കും ഇത്. രതീഷ് രവിയാണ് തിരക്കഥയൊരുക്കുന്നത്.


Viewing all articles
Browse latest Browse all 20536

Trending Articles