Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

പതിമൂന്നുകരന്‍ മകന് ബെന്‍സ് കാറ് സമ്മാനമായി നല്‍കി ബിജെപി എംഎല്‍എ; ജനങ്ങളെ വെല്ലുവിളിച്ച് ബിജെപി നേതാക്കള്‍

$
0
0

ന്യൂഡല്‍ഹി: പണമില്ലാത്തെ രാജ്യത്തെ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ പതിമൂന്ന് വയസുകാരന്‍ മകന് ബെന്‍സ് കാറ് സമ്മാനിച്ച് ബിജെപി എംഎല്‍എ. നേരത്തെ 500 കോടി ചിലവില്‍ മകളുടെ വിവാഹം നടത്തിയ മുന്‍ ബിജെപി മന്ത്രിയുടെ വാര്‍ത്തകളും രാജ്യത്ത് ചര്‍ച്ചയായിരുന്നു.

കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നോട്ട് നിരോധനം നടപ്പാക്കി ജനങ്ങളെ ദ്രോഹിക്കുന്നതിനിടയ്ക്കാണ് ബിജെപി നേതാക്കള്‍ തന്നെ കോടികളുടെ പരസ്യ ധൂര്‍ത്ത് നടത്തുന്നത്.

ഗോരഖ്പൂറില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രാം ഖഠം എം.എല്‍എയാണ് പതിമൂന്നു വയസ്സുകാരനായ മകന് മെഴ്‌സിഡസ് ബെന്‍സ് സമ്മാനിച്ച് വിവാദ നായകനായിരിക്കുന്നത്. രാംഖഠം തന്നെയാണ് ട്വിറ്ററിലൂടെ മകന് കൊടുത്ത സ്‌പെഷ്യല്‍ സമ്മാനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘#HappyBirthdayto my dearest son @AumRKadam -! This my loving gift for him -!’ എന്നായിരുന്നു എം.എല്‍.എയുടെ ട്വീറ്റ്. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കന്മാര്‍ എം.എല്‍എയുടെ ഈ വിലപ്പെട്ട സമ്മാനത്തിനെതിരെ രംഗത്തെത്തി. ഇതിനു മുമ്പും വിവാദങ്ങളുടെ പ്രശസ്തനായ വ്യക്തിയാണ് രാം ഖഠം.


Viewing all articles
Browse latest Browse all 20534

Trending Articles