Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

നോട്ട് നിരോധനം: ബച്ചൻ കുടുംബത്തിൽ അമ്മായി അമ്മ പോര്; ജയാ ബച്ചൻ ഐശ്വര്യയ്‌ക്കെതിര്

$
0
0

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നോട്ട് നിരോധനത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ താര കൂടുംബത്തിലും കൂട്ടകുഴപ്പം. നോട്ട് നിരോധനത്തിൽ ഐശ്വര്യ റായിയും അമ്മായി അമ്മ ജയാ ബച്ചനുമാണ് ഇരു ധ്രൂവങ്ങളിലായിരിക്കുന്നത്. ഐശ്വര്യയ്‌ക്കൊപ്പം അമിതാഭ് കൂടി ഒപ്പം ചേർന്നതിനെതിരെ ജയാ ബച്ചൻ കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. അമിതാഭും, അഭിഷേകും അഭിഷേകിൻറെ ഭാര്യ ഐശ്വര്യയും നോട്ട് നിരോധനത്തെ പുകഴ്ത്തുമ്പോൾ അമിതാഭിൻറെ സഹധർമ്മിണി ജയ ബച്ചന് ഇവരുടെ അഭിപ്രായമല്ല.

നോട്ട് പിൻവലിക്കൽ നടപ്പിലാക്കൽ എന്നത് നല്ല കാര്യമാണ്, പക്ഷെ അത് നടപ്പിലാക്കിയ രീതി തീർത്തും പരാജയമാണ്. മമത ബാനർജിയുമായി അടുത്ത ബന്ധം പുലർത്തുന്ന ജയ നോട്ട് പിൻവലിക്കലിനെ ശക്തമായി എതിർക്കുന്ന മമതയ്ക്ക് ഒപ്പമാണെന്ന് കൂട്ടിച്ചേർക്കാനും മറന്നില്ല.

ഇതോടെ ബച്ചൻ കുടുംബത്തിൽ നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായമുണ്ടെന്ന് വ്യക്തമായി. നേരത്തെ ഐശ്വര്യ റായി ആണ് ആദ്യമായി നോട്ട് പിൻവലിക്കലിനെ പിന്തുണച്ച് ബച്ചൻ കുടുംബത്തിൽ നിന്നും രംഗത്ത് എത്തിയത്.
പിന്നീട് അമിതാഭും അഭിഷേകും പ്രധാനമന്ത്രിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.


Viewing all articles
Browse latest Browse all 20534

Trending Articles