Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

തോക്ക് തുടക്കുന്നതിനിടെ മകന് വെടിയേറ്റതില്‍ മനം നൊന്ത് അച്ഛന്‍ സ്വയം വെടിവച്ച് മരിച്ചു

$
0
0

കൊച്ചി: തോക്ക് തുടക്കുന്നതിനിടെ മകന് വെടിയേറ്റതില്‍ മനം നൊന്ത് അച്ഛന്‍ സ്വയം വെടിവച്ച് മരിച്ചു. അങ്കമാലി അയ്യമ്പുഴയിലെ കാവുള്ളവീട്ടില്‍ മാര്‍ട്ടിന്‍(48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ മകന്‍ മനുവിനെ ചികിത്സയ്ക്കായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്റെ നില ഗുരതരമല്ല.

ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മാര്‍ട്ടിന്‍ ഞായറാഴ്ച രാവിലെ തോക്ക് വൃത്തിയാക്കുന്നതിനിടെ മകന്റെ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. ഇതില്‍ മനം നൊന്ത ഇയാള്‍ കയ്യിലുണ്ടായിരുന്ന ഇരട്ടക്കുഴല്‍ തോക്കുപയോഗിച്ച് വെടിവച്ച് മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുഴല്‍ വായിലേക്ക് വച്ചായിരുന്നു വെടിവച്ചത്. സംഭവ സ്ഥലത്ത് തന്നെ അച്ഛന്‍ മരിച്ചു. എന്നാല്‍ മകന് ഗുരുതരമായ പരിക്ക് ഏറ്റിരുന്നില്ല.

എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മനുവിന്റെ നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.


Viewing all articles
Browse latest Browse all 20538

Trending Articles