ടേക്കോഫിനായി റണ്‍വേയിലൂടെ നീങ്ങുമ്പോഴാണ് വിമാനത്തിന് മുന്നില്‍ ചാടിക്കളിക്കുന്ന വാനരന്മാരെ പൈലറ്റ് കണ്ടത്. സഡന്‍ ബ്രേക്കിട്ട് വിമാനം നിര്‍ത്തിയ പൈലറ്റ്, എയര്‍ ട്രാഫ് കണ്‍ട്രോളില്‍ വിവരമറിയിച്ച് വാനരന്മാരെ റണ്‍വേയില്‍നിന്ന് ഓടിച്ചു. അഹമ്മദാബാദില്‍നിന്ന് ചെന്നൈയ്ക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ്ജെറ്റ് വിമാനമാണ് കുരങ്ങന്മാര്‍ കാരണം വൈകിയത്.
ഞായറാഴ്ച രാവിലെ 6.40ന് പുറപ്പെടേണ്ടിയുരുന്ന എസ്ജി-501 വിമാനമാണ് വൈകിയത്. എയര്‍ ട്രാഫിക്കില്‍നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് പൈലറ്റ് വിമാനം നിര്‍ത്തിയിടുകയായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി കുരങ്ങന്മാരെ റണ്‍വേയില്‍നിന്ന് തുരത്തിയശേഷം വിമാനം ചെന്നൈയ്ക്കുള്ള യാത്ര തുടര്‍ന്നു.