Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

എംഎം മണിക്ക് പിണറായി നല്‍കിയ ഉറപ്പ് പാലിച്ചു; മന്ത്രികുപ്പായമണിയുന്നത് ഇടുക്കിയിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ നേതാവ്

$
0
0

തിരുവനന്തപുരം: ജയിച്ചാല്‍ മന്ത്രിയെന്ന് പാര്‍ട്ടി സെക്രട്ടറി പ്രഖ്യാപിച്ചിട്ടും മന്ത്രിസ്ഥാനം കിട്ടാത്ത എംഎല്‍എയും സിപിഎം സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു എംഎം മണി എന്നാല്‍ ആറുമാസം കഴിയുമ്പോള്‍ മണി മന്ത്രികുപ്പായമണിയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരൊറ്റ ഉറപ്പില്‍. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണിക്കുവേണ്ടി പ്രസംഗിച്ചതില്‍ പ്രധാന പോയിന്റ് ഇതായിരുന്നു. എന്നും പാര്‍ട്ടിക്കുവേണ്ടിയും പിണറായി പക്ഷത്തിനു വേണ്ടിയും നിലകൊണ്ട മണിയെ മന്ത്രിയാക്കുമെന്ന് പിണറായിയും നേരിട്ട് തന്നെ ഉറപ്പ് നല്‍കിയിരുന്നു.

ഇടുക്കി ജില്ലയ്ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലെന്ന പരാതിക്ക് പരിഹാരം കൂടിയാണ് എം എം മണിയുടെ മന്ത്രിസ്ഥാനം. മണിക്ക് മന്ത്രിയാകാന്‍ എന്താണ് അയോഗ്യതയെന്ന് ഇടത് നേതാക്കന്മാര്‍ വ്യക്തമാക്കണണെന്നാണ് ഇടുക്കിയിലെ നേതാക്കള്‍ തന്നെ ചോദ്യം ഉന്നയിച്ചിരുന്നു. മണി വിജയിച്ച് വന്നാല്‍ ഉടുമ്പന്‍ ചോലക്കാര്‍ക്ക് ഒരു മന്ത്രിയെ ലഭിക്കുമെന്ന് മുമ്പ് പ്രചരണ വേളയില്‍ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പു നല്‍കിയിരുന്നു.

വിജയിച്ചവരില്‍ മന്ത്രിസ്ഥാനം ലഭിക്കാത്ത ഏക സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു മണി. ഇപ്പോഴത്തെ തീരുമാനത്തോടെ ആ പ്രശ്നത്തിനും പരിഹാരം കണ്ടു. പാര്‍ട്ടിയിലെ കീഴ്വഴക്കം തെറ്റിക്കേണ്ടെന്ന പിണരായിയുടെ നിലപാട് തന്നെയാണ് എം എം മണിയെ മന്ത്രിസ്ഥാനത്തെത്തിച്ചത്. കൂടാതെ ഇടുക്കിയിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഐയുടെ നിലപാടിനെതിരെ ശബ്ദിക്കുന്ന വ്യക്തിയെന്ന കാര്യവും മണിയെ മന്ത്രിയാക്കുമ്പോള്‍ പാര്‍ട്ടി ശ്രദ്ധിച്ചു.

അതേസമയം സുപ്രധാനമായ വകുപ്പാണ് വ്യവസായ മന്ത്രിസ്ഥാനം എന്നത്. ഈ സ്ഥാനത്തേക്ക് മന്ത്രിസഭയിലെ രണ്ടാമെന്ന് കരുതപ്പെട്ട എ കെ ബാലനെ കൊണ്ടുവരുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍, ഈ എ സി മൊയ്തീനെ കൊണ്ടുവന്നത് തീര്‍ത്തും അപ്രതീക്ഷിതമാകുകയും ചെയ്തു. കഴിഞ്ഞ ആറു മാസത്തെ പ്രവര്‍ത്തനം വിലയിരുത്തിലാണ് ഈ തീരുമാനമെന്ന വിലയിരുത്തലുമുണ്ട്. അതേസമയം വ്യവസായ മന്ത്രിയുടെ പകരക്കാരനായി ഉയര്‍ന്നു കേട്ട പേരുകാരെ ആരും പരിഗണിച്ചില്ല. കടകംപള്ളി സുരേന്ദ്രന്റെ പേരും ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍, വകുപ്പില്‍ കാര്യമായി ശോഭിച്ചില്ലെന്ന പരാതി കടകംപള്ളിക്കെതിരെ ഉയര്‍ന്നു വന്നു. കൂടാതെ വിജിലന്‍സ് പിണറായിക്ക് നല്‍കിയ വിവരവും കൂടിയയാപ്പോള്‍ നിര്‍ണ്ണായകമായ വകുപ്പ് കടകംപള്ളിയില്‍ നിന്നും നഷ്ടമാകുന്നതി ഇടയാക്കി.

വൈദ്യുതി എംഎം മണിക്ക് നല്‍കിയപ്പോള്‍ സഹകരണ വകുപ്പാണ് കടകംപള്ളിക്ക് ലഭിച്ചത്. ദേവസ്വം മാറ്റുമെന്ന് സൂചന വന്നെങ്കിലും അതുണ്ടായില്ല. എ സി മൊയതീന്‍ കൈകാര്യം ചെയ്ത ടൂറിസം വകുപ്പു കൂടി ഇതിനൊപ്പം ലഭിച്ചു. ഇത് നേട്ടമായി തന്നെ കണക്കുന്നുണ്ട്. ഇപ്പോഴത്തെ അഴിച്ചുപണിയോടെ കൂടുതല്‍ പദവി പ്രതീക്ഷിച്ച എകെ ബാലന് നിരാശയാണ് ഉണ്ടായതും. ബന്ധുനിയമന വിവാദത്തില്‍ കേന്ദ്രകമ്മിറ്റിയില്‍ അടക്കം ഇ പി ജയരാജനെതിരെ നടപടി വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മന്ത്രിസ്ഥാനത്തേക്ക പരിഗണിച്ചതുമില്ല. ഇതോടെ മന്ത്രിസഭയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയും ഇപിക്ക് ഇല്ലാതായി.

കോട്ടയത്തുനിന്ന് സുരേഷ് കുറുപ്പ്, കോഴിക്കോട് നിന്ന് വി.കെ.സി മമ്മത് കോയ, എറണാകുളത്തുനിന്ന് എസ്. ശര്‍മ്മ, മലബാറിന്റെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വി.കെ.സി മമ്മദ് കോയ എന്നിവരുടെ പേരുകളാണ് നേരത്തെ ഉയര്‍ന്നു കേട്ടത്. ഇതില്‍ സുരേഷ് കുറുപ്പ്, എം.എം. മണി, എസ്. ശര്‍മ്മ എന്നിവരുടെ പേരുകള്‍ മന്ത്രിസഭാ രൂപീകരണ സമയത്തും ഉയര്‍ന്നുവന്നിരുന്നു.സുരേഷ് കുറുപ്പിനെ സ്പീക്കറാക്കി പകരം ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കണമെന്ന അഭിപ്രായവും ഉയര്‍ന്നെങ്കിലും അത്തരം കണക്കുകൂട്ടലെല്ലാം തെറ്റിച്ചാണ് പിണറായി കരുക്കള്‍ നീക്കിയതും എം എം മണിയെ മന്ത്രിയാക്കിയതും.


Viewing all articles
Browse latest Browse all 20539

Trending Articles