ലക്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 45 പേര്‍ മരിച്ചു. കാണ്‍പൂരില്‍ വച്ച് പട്ന-ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിവരം.
കാണ്‍പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ, പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അപകടം. സംഭവസ്ഥലത്തു നിന്ന് ഇതുവരെ 45 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി കാണ്‍പൂര്‍ ഐ.ജി. സാകി അഹ്മദ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കാണ്‍പൂര്‍ എസ്പിയോട് മുഖ്യമന്ത്രി അഖിലേഷ് യാദവ് നിര്‍ദ്ദേശം നല്‍കി.
രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും കൂടുതല്‍ വൈദ്യസംഘവും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് തിരിച്ചതായി ഇന്ത്യന്‍ റെയില്‍വേ വക്താവ് എ. സക്സേന അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തില്‍ അതീവദുഃഖം രേഖപ്പെടുത്തി. വിശദമായ അന്വേഷണത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു.
ഹെല്‍പ്പ് ലൈന്‍ നമ്പര്‍: ജാന്‍വി05101072, ഒറൈ051621072, കാണ്‍പുര്‍05121072, പൊക്രയാന്‍05113270239
വെള്ളിയാഴ്ച രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയില്‍ ഭാട്ടിന്‍ഡജോധ്പുര്‍ പാസഞ്ചര്‍ പാളംതെറ്റി 12ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടുമൊരു ട്രെയിന്‍ ദുരന്തം കൂടി ഉണ്ടായിരിക്കുന്നത്.