രമേശ് പിഷാരടിക്ക് മറ്റുള്ളവരെ ചിരിപ്പിക്കാന്‍ മാത്രമല്ല പണികൊടുക്കാനും അറിയാം. രമ്യാ നമ്പീശന് പണികൊടുത്ത് രമേശ് പിഷാരടി തനിക്ക് പണികൊടുക്കാനും അറിയാമെന്നു തെളിയിച്ചിരിക്കുകയാണ്. എത്ര വലിയ ധൈര്യശാലിയാണെങ്കിലും ഒറ്റയ്ക്കിരിക്കുമ്പോള്‍ പുറകില്‍ വന്ന് നിന്ന് ആരെങ്കിലും ശബ്ദം വെച്ചാല്‍ ആരും പേടിച്ചുപോകും.
രമ്യാ നമ്പീശനും പേടിച്ചു. വിമാനത്താവളത്തില്‍ ഒറ്റയ്ക്ക് ഫോണില്‍ നോക്കിയിരിക്കുകയായിരുന്ന രമ്യയെ രമേശ് പിഷാരടി പുറകിലൂടെ വന്ന് ശബ്ദം വെച്ച് പേടിപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് രമ്യ പേടിച്ച് അലറി വിളിക്കുകയായിരുന്നു. നിലവിളി കേട്ട് അടുത്തുള്ളവര്‍ രമ്യയെ നോക്കിയപ്പോഴാണ് തനിക്ക് പറ്റിയ അമളിയെ കുറിച്ചറിയുന്നത് –