തിരുവനന്തപുരം:ബി.ജെ.പി.കേരളത്തിന്റെ അധ്യക്ഷപദം സജീവ് ചര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതായി ആരോപണം ഉയരുന്നു. ബി.ജെ.പി. സംസ്ഥാന സംഘടനാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പുതിയ അധ്യക്ഷനെ സംബന്ധിച്ച് പാര്‍ട്ടിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും പ്രസ്ഡന്റ് ആകാനായി ചില മാധ്യമങ്ങളെ കൂട്ടു പിടിച്ച് ചിലര്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതായാണ് സൂചന .കഴിഞ്ഞ കുറച്ചു ദിവസമായി മനോരമയും മാതൃഭുമിയും മല്‍സരിച്ച് വാര്‍ത്തകള്‍ അടിസ്ഥാന രഹിതമായ തരത്തില്‍ വാര്‍ത്തകള്‍ പടച്ചു വിടുന്നു.പിന്നില്‍ ബിജെപിയിലെ തന്നെ ചില പ്രസിഡന്റ് മോഹികളുടെ ചരടുവലികള്‍ ആണെന്നും ആരോപണം .ശോഭാ സുരേന്ദ്രനു മുന്‍തൂക്കം എന്ന വിധത്തിലാണ് മനോരമ വാര്‍ത്ത .എന്നാല്‍ മാത്രുഭുമി പറയുന്നത് സജീവമായി നാലുപേരുടെ പേരുകള്‍ ഉണ്ടെന്നാണ് .എന്നാല്‍ ഇവര്‍ ആരും തന്നെ നേതൃത്വത്തിന്റെ പരിഗണനയില്‍ എത്തിയിട്ടില്ലാ എന്നതും വിരോധാഭാസം ആണ് .വാര്‍ത്തകള്‍ ചില മുഖ്യധാരാ പത്രങ്ങളില്‍ വന്നിരിക്കുന്നത് ബിജെപിയിലെ ചിലരുടെ നിഗൂഡമായ നീക്കത്തിന്റെ ഭാഗമാണെന്നും പറയപ്പെടുന്നു.
നിലവിലെ പ്രസിഡന്റ് വി.മുരളീധരന്‍ ഒഴിയുമെന്ന കാര്യം ഉറപ്പായ സാഹചര്യത്തില്‍, പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തിയുള്ളയാളെ കണ്ടെത്തുക എന്നതാണ് ദേശീയ നേതൃത്വത്തിന്റെ മുന്നിലുള്ള വലിയ വെല്ലുവിളിയെന്നും മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ്, ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് എന്നിവരെയാണ് സംസ്ഥാന അധ്യക്ഷപദത്തിലേക്ക് കേന്ദ്രനേതൃത്വം പരിഗണിക്കുന്നത് എന്നുമാണ് മാതൃഭുമി വാര്‍ത്ത .
അഭിപ്രായഭിന്നതകള്‍ പരിഹരിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ ഇവരിലാര് എന്നത് നേതൃത്വത്തെ കുഴയ്ക്കുന്നു. പി.കെ.കൃഷ്ണദാസും ശോഭാ സുരേന്ദ്രനുമാണ് മത്സരത്തില്‍ മുന്നിലെങ്കിലും ദേശീയനേതൃത്വത്തിന് ഇവരുടെ കാര്യത്തില്‍ പൂര്‍ണ തൃപ്തിയില്ല. വി.മുരളീധരനെതിരെ രണ്ടു ചേരികളില്‍ നിലയുറപ്പിച്ച് പടനയിച്ചു എന്നത് ഇവരുടെ സാധ്യതകള്‍ക്കുമേല്‍ നിഴല്‍വീഴ്ത്തിയിട്ടുണ്ട്. ഇവരില്‍ ആര് നേതൃത്വത്തിലെത്തിയാലും ചേരിപ്പോര് ശമിക്കുന്നതിനുപകരം ശക്തിപ്പെടുമോ എന്ന ആശങ്കയും ദേശീയ നേതൃത്വത്തിനുണ്ട്. നിലവിലെ സംസ്ഥാന നേതൃത്വത്തിന് താല്പര്യമില്ലാത്തവരാണ് രണ്ടുപേരും എന്നത് ശ്രദ്ധേയം. പദവിയൊഴിയുന്ന അധ്യക്ഷന്റെ അഭിപ്രായംകൂടി പരിഗണിച്ചാല്‍ ഇവരുടെ സാധ്യതകള്‍ക്ക് തടവീണേക്കാം. പിന്‍ഗാമിയെ സംബന്ധിച്ച് വി.മുരളീധരന്‍ അഭിപ്രായം പറഞ്ഞിട്ടുമില്ല. മുമ്ബൊരിക്കല്‍ പ്രസിഡന്റായിരുന്നു എന്നത് കൃഷ്ണദാസിന് പ്രതികൂലമായ ഘടകമാണ്.
എന്നാല്‍, ഒ.രാജഗോപാലിനെപ്പോലെയുള്ളവര്‍ ഒരു ഇടവേള കഴിഞ്ഞ് വീണ്ടും പാര്‍ട്ടി അധ്യക്ഷപദത്തിലെത്തിയ കാര്യം കൃഷ്ണദാസിനെ അനുകൂലിക്കുന്നവര്‍ ഓര്‍മ്മിപ്പിക്കുന്നു. തീപ്പൊരിപ്രസംഗവും വനിത എന്ന പരിഗണനയും ശോഭാ സുരേന്ദ്രന് അനുകൂല ഘടകമാണ്. തമിഴ്‌നാട്ടിലും വനിതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. എന്നാല്‍, സംസ്ഥാന സമിതിയില്‍ കാര്യമായ പിന്തുണ ശോഭയ്ക്കില്ല. ബി.ജെ.പി.യുമായി അടുത്തിടെ ചങ്ങാത്തത്തിലായ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ശോഭയ്ക്കുവേണ്ടി ശക്തമായി നിലകൊള്ളുന്നത്. ഇക്കാരണംകൊണ്ടുതന്നെ എതിര്‍പ്പും ശക്തമാണ്. പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കുന്ന നിലപാടുകള്‍ പലപ്പോഴും സ്വീകരിച്ചിട്ടുണ്ടെന്നതും ശോഭയ്ക്ക് ദോഷംചെയ്യും. പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലെ സ്വീകാര്യതയാണ് കെ.പി.ശ്രീശന് അനുകൂല ഘടകം. കൃഷ്ണദാസിേനക്കാള്‍ സീനിയറുമാണ് അദ്ദേഹം. കൃഷ്ണദാസിന് മുമ്ബേ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്.
എന്നാല്‍, ശ്രീശന്റെ സൗമ്യഭാവം പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകളെ ഒന്നിച്ചുകൊണ്ടുപോകുന്നതിന് സഹായകരമാകില്ല എന്ന ചിന്താഗതിയും പാര്‍ട്ടിയിലുണ്ട്. താരതമ്യേന ചെറുപ്പമാണ് എന്നതാണ് എം.ടി.രമേശിനെതിരാവുന്ന ഘടകം. ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ മനസ്സില്‍ ആര് എന്നതും പ്രസിഡന്റിനെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്ബ് സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമോ എന്ന കാര്യത്തിലും ബി.ജെ.പി.ക്ക് തീരുമാനത്തിലെത്താനായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പുകൂടി നിലവിലെ നേതൃത്വത്തിനുകീഴില്‍ നേരിടണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്. കഴിഞ്ഞയാഴ്ച ആലുവയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം സംഘടനാതിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തു. സംഘടനാതിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ കാത്തിരിക്കാതെ പുതിയ സംസ്ഥാന അധ്യക്ഷനെ ദേശീയനേതൃത്വം നേരിട്ട് നിര്‍ദ്ദേശിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.എന്നാല്‍ നിലവില്‍ വാര്‍ത്തകളില്‍ സൃഷ്ടിക്കപ്പെടുന്ന പേരുകള്‍ ഒന്നും തന്നെ നേതൃത്വത്തിന്റെ പരിഗണയില്‍ ഇല്ലാ എന്നും നിലവില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് ആര്‍ .എസ് .എസ് പിന്തുണയുള്ള മറ്റൊരാള്‍ ആണെന്നും ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിന് വിവരം ലഭിച്ചു.