Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

കൈരളിയ്ക്കും ഉര്‍വശിക്കും വീണ്ടും കേസ്; തന്റെ അനുമതിയില്ലാതെ കുടുംബ പ്രശ്‌നങ്ങള്‍ ചാനല്‍ പരസ്യമാക്കി; വീട്ടമ്മയുടെ പരാതി കോടതിയില്‍

$
0
0

തിരുവനന്തപുരം: കുടുംബത്തിനുള്ളിലെ പ്രശ്നങ്ങള്‍ ടെലിവിഷന്‍ ചാനലിലൂടെ പരസ്യമാക്കിയ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. നേരത്തെ ഉര്‍വ്വശി ഈ പരിപാടി അവതരിപ്പിക്കുന്നതിനെതിരേയും കമ്മീഷന്‍ ഇടപെടലുകള്‍ നടത്തിയിരുന്നു. ഈ വിഷയവും മനുഷ്യാവകാശ കമ്മീഷന്റെ പരിഗണനയിലാണ്. ഇതിന് പുറകെയാണ് പുതിയ കേസ്

കൈരളി ടിവി സംപ്രേഷണം ചെയ്യുന്ന ചലച്ചിത്ര താരം ഉര്‍വശി അവതാരകയായ ‘ജീവിതം സാക്ഷി’ എന്ന പരിപാടിയിലൂടെ തനിക്കും കുടുംബത്തിനും നാണക്കേടുണ്ടായെന്ന പരാതിയില്‍ ജില്ലാ ജഡ്ജി കൂടിയായ സംസ്ഥാന ലീഗല്‍ സര്‍വീസസ് അഥോറിറ്റി (കെല്‍സ) മെംബര്‍ സെക്രട്ടറിയില്‍ നിന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. പരാതിക്കാരിയായ ഭാര്യയുടെ അംഗീകാരത്തോടെയാണോ കൈരളി ചാനല്‍ അദാലത്ത് നടത്തിയതെന്നു കെല്‍സ വ്യക്തമാക്കണമെന്നു കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു

കെല്‍സയുടെയോ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെയോ അംഗീകാരമില്ലാതെയാണ് അദാലത്ത് സംഘടിപ്പിച്ചതെങ്കില്‍ പ്രസ്തുത പരിപാടി മേലില്‍ സംപ്രേഷണം ചെയ്യരുതെന്നും ചാനല്‍ മാനേജിങ് ഡയറക്ടര്‍ക്കു കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. കൈരളി ചാനല്‍ എംഡി 23നകം വിശദീകരണം ഫയല്‍ ചെയ്യണം. ഇതോടെ കൈരളി ടിവിയിലെ ജനപ്രിയ പരിപാടികളില്‍ ഒന്നാം ജീവിതം സാക്ഷിയുടെ സംപ്രേഷണം തന്നെ വിവാദത്തിലാവുകയാണ്.

ഈ കേസ് ഇനി 23നു മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിക്കും. ഡല്‍ഹി സിആര്‍പിഎഫിലെ ജവാന്റെ ഭാര്യയാണു പരാതിക്കാരി. കുടുംബത്തില്‍ നിന്നകന്നു താമസിക്കുന്ന ഇയാള്‍ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കുന്നില്ല. തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായി പരസ്യമായി സംസാരിക്കുകയും സ്വകാര്യ ചാനലിലെത്തി ക്യാമറയ്ക്കു മുന്നില്‍ കുടുംബകഥകള്‍ വര്‍ണിക്കുകയും ചെയ്തു.
തന്റെ അറിവോ സമ്മതമോ കൂടാതെ തനിക്കും മാതാപിതാക്കള്‍ക്കും അപകീര്‍ത്തികരമായ പരിപാടി ചാനല്‍ സംപ്രേഷണവും ചെയ്തു. തന്റെ അനുവാദമില്ലാതെ തന്റെ ചിത്രങ്ങള്‍ ചാനല്‍ പുറത്തുവിട്ടതായും പരാതിയില്‍ പറയുന്നു.


Viewing all articles
Browse latest Browse all 20539

Trending Articles