Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

ഇളയദളപതിയുടെ “ഭൈരവ”സണ്‍ ടിവിക്ക്.

$
0
0

ഇളയദളപതി വിജയ് യുടെ ‘ഭൈരവ’ സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങള്‍ സണ്‍ ടി.വി. നെറ്റ് വര്‍ക്ക് കരസ്ഥമാക്കി.ഓഡിയോ അവകാശവും സണ്‍ ടി.വി. തന്നെ നേടി. എന്നാല്‍ അതു പുതിയ ലേബലിലാണെന്നാണ് റിപ്പോര്‍ട്ട്.

മലയാള ചലച്ചിത്ര താരങ്ങള്‍ സാന്നിദ്ധ്യം തെളിയിക്കുന്ന ‘ഭൈരവ’യില്‍ വിജയ് യുടെ നായികയായി എത്തുന്നത് കീര്‍ത്തി സുരേഷാണ്. രണ്ടാം നായികയായി എത്തുന്നത് മറ്റൊരു മലയാള താരം അപര്‍ണ്ണ വിനോദാണ്.

ഇഫാര്‍ ഇന്റര്‍നാഷണലിനു വേണ്ടി റാഫി മതിര കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്ന ‘ഭൈരവ’ തമിഴിലെ മുന്‍നിര ബാനറായ വിജയാ പ്രോഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. എം. സുകുമാര്‍ ചായാഗ്രഹണവും പ്രവീണ്‍ കെ. എന്‍. എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. തമിഴ് ചിത്രം കബാലിയുടെ സംഗീത സംവിധായകനായി പ്രശസ്തി നേടിയ സന്തോഷ് നാരായണനാണ് ”ഭൈരവ”യുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സ്റ്റണ്ട് മാസ്റ്റര്‍ അനില്‍ അരശിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന അഞ്ച് സംഘട്ടന രംഗങ്ങള്‍ ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്.

2017 ജനുവരിയില്‍ പൊങ്കല്‍ റിലീസായി ബീബാ ക്രിയേഷന്‌സും സായൂജ്യം സിനിറിലീസും ചേര്‍ന്ന് ചിത്രം കേരളത്തിലെ തിയ്യറ്റെറുകളിലെത്തിക്കും.


Viewing all articles
Browse latest Browse all 20539

Trending Articles