Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കല്‍; മുഖ്യമന്ത്രിയും മന്ത്രിമാരും റിസര്‍വ്വ്ബാങ്കിന് മുന്നില്‍ സമരത്തിന്

$
0
0

തിരുവനന്തപുരം :കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യാഗ്രഹമിരിക്കും. വെള്ളിയാഴ്ച തിരുവനന്തപുരത്തെ ആര്‍ബിഐ ഓഫീസിനുമുന്നില്‍ രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് സത്യാഗ്രഹം. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സഹകരണ പ്രസ്ഥാനങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ്. ഇവയെ തകര്‍ക്കുന്ന സമീപനം എന്ത് വില കൊടുത്തും തടയുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പരിധി വിട്ട നിലപാടാണ് കേന്ദ്രവും റിസര്‍വ് ബാങ്കും സഹകരണ മേഖലയ്‌ക്കെതിരെ എടുക്കുന്നത്. കേരളത്തിന്റെ സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളല്ല. നമ്മുടെ സഹകരണമേഖല തകരുക എന്ന് പറഞ്ഞാല്‍ കേരളത്തിന്റെ സാമ്പത്തികനില തകരുന്നു എന്ന് തന്നെയാണ് അതിന്റെ അര്‍ഥം. സഹകരണ മേഖലയെ തകര്‍ക്കുവാനുള്ള നീക്കത്തെ അതിശക്തമായി എതിര്‍ക്കണമെന്ന പൊതുഅഭിപ്രായമാണ് നിലനില്‍ക്കുന്നത്. കേരളത്തിന്റെ ഈ പൊതുവികാരമാണ് പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

സഹകരണമേഖലയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് പ്രതിപക്ഷം സര്‍ക്കാരിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. നവംബര്‍ 21ന് മൂന്ന് മണിക്ക് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Viewing all articles
Browse latest Browse all 20539

Trending Articles