Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20559

ആറാംക്ലാസുമുതല്‍ പീഡനം തുടങ്ങി; പതിനേഴാം വയസില്‍ ഗര്‍ഭിണിയായി; പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതൃസഹോദരന്‍ അറസ്റ്റില്‍

$
0
0

എരുമേലി: പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതൃസഹോദരന്‍ അറസ്റ്റില്‍. എരുമേലി ടൗണിന് സമീപം ഗസ്സ് സ്റ്റൗ നന്നാക്കുന്ന കട നടത്തുന്ന സോമനാണ് പിടിയിലായത്. അമ്മ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്.

അറസ്റ്റിലായ സോമന് 54 വയസ്സുണ്ട്. ഇയാളുടെ ഭാര്യ വര്‍ഷങ്ങളായി വിദേശത്താണ് ജോലി ചെയ്യുന്നത്. സോമന്റെ മൂത്തമകള്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. ഈ കുട്ടിയുമൊന്ന് പഠന സ്വകര്യം ഒരുക്കാനാണ് മകളെ അനിയന്റെ വീട്ടില്‍ കൊണ്ടാക്കിയത്. ഈ സാഹചര്യം മുതലെടുത്തായിരുന്നു പീഡനം. സോമന്റെ അച്ഛനും അമ്മയും അടുത്ത വീട്ടിലാണ് താമം.

പ്രായത്തില്‍ കൂടുതല്‍ വളര്‍ച്ചയുള്ള കുട്ടിയെ ആറാം ക്ലാസില്‍ വച്ച് തന്നെ സോമന്‍ പീഡന ശ്രമം തുടങ്ങിയിരുന്നു. മടിയിലിരുത്തി പഠിപ്പിക്കുക എന്ന വിധേന കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ തൊടുന്നത് ശീലമാക്കിയ പ്രതി പലപ്പോഴും അയാളുടെ സ്വകാര്യഭാഗങ്ങള്‍ കുട്ടിക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കയും ചെയ്തിരുന്നു.

പുറത്തു പറഞ്ഞാല്‍ കൊല്ലും എന്ന് ഭീക്ഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ തന്റെ ഇംഗിതത്തിനു ഇരയാക്കിയിരുന്നത്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായി എന്നാല്‍ സംഭവം വീട്ടില്‍ മറ്റാരും അറിഞ്ഞിരുന്നില്ല. മാസങ്ങള്‍ കടന്നപ്പോള്‍ വയറുവേദനകൂടിയ പെണ്‍കുട്ടിയെ പത്തനംതിട്ടജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് സോമനും കാര്യം പിടികിട്ടിയത്.

ഇതോടെ ഗര്‍ഭഛിദ്രത്തിന്റെ സാധ്യത തേടുകയും ചെയ്തു. ഇത് ആശുപത്രി അധികൃതര്‍ക്ക് സംശയമുണ്ടാക്കി. പെണ്‍കുട്ടിക്ക് പതിനേഴ് വയസ്സേയുള്ളൂവെന്ന് കൂടി വ്യക്തമായതോടെ കളി കാര്യമായി. ഇതേ തുടര്‍ന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വനിതാ പൊലീസിന്റെ സഹായത്തോടെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡനകഥ പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതൃസഹോദരനെ പൊലീസ് അറസ്റ് ചെയ്തത്.


Viewing all articles
Browse latest Browse all 20559

Trending Articles