Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സോമന്റെ മക്കളെ സഹായിക്കുന്നത് സുരേഷ് ഗോപിയെന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരേ നടന്‍ സോമന്റെ കുടുംബാംഗങ്ങള്‍

$
0
0

പത്തനംതിട്ട: പ്രശസ്ത ചലച്ചിത്ര നടനായിരുന്ന എം.ജി. സോമനെ ഫേസ്ബുക്കിലൂടെ അപമാനിക്കുന്നതിനെതിരെ എം.ജി. സോമന്‍ ഫൗണ്ടേഷനും കുടുംബാംഗങ്ങളും രഗത്ത്. സമീപദിവസങ്ങളില്‍ ഫേസ്ബുക്കില്‍ സോമന്റെ മക്കളെ സഹായിക്കുന്നത് സുരേഷ് ഗോപി എന്നു വന്ന പോസ്റ്റാണ് വിവാദമായത്. നേരത്തെ ഫേസ്ബുക്കില്‍ വന്നപോസ്റ്റിനെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ പിന്‍വലിച്ചിരുന്നു. വീണ്ടും പോസ്റ്റ്  പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് സോമന്റെ ഭാര്യ സുജാത, മകന്‍ സാജി സോമന്‍ എന്നിവര്‍ എം.ജി. സോമന്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു.

സുരേഷ് ഗോപിയുടെ അറിവോടെയല്ല പോസ്റ്റ് വന്നതെന്നും കുടുംബത്തിന്റെ സംരക്ഷണത്തിന് ആവശ്യമായ എല്ലാവിധ സാമ്പത്തിക സജ്ജീകരണങ്ങളും ഭൗതിക സാഹചര്യങ്ങളും സജ്ജീകരിച്ചതിനുശേഷമാണ് സോമന്‍ അന്തരിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ കുടുംബാംഗങ്ങള്‍ മറുപടി നല്‍കി. സുരേഷ് ഗോപി സോമന്റെ മക്കളെ ഫോണില്‍ വിളിച്ച് തന്റെ നിരപരാധിത്വം അറിയിക്കുകയും ഫേസ്ബുക്കില്‍ മറുപടി നല്‍കുകയുമുണ്ടായി.

ഏതാനും മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ഇതേ പോസ്‌റ്റ്‌ ഫെയ്‌സ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്നു പിന്‍വലിച്ചിരുന്നു. എന്നാല്‍ പോസ്‌റ്റ്‌ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ എം.ജി. സോമന്റെ ഭാര്യ സുജാത, മകന്‍ സജി സോമന്‍, സോമന്‍ ഫൗണ്ടേഷന്‍ വര്‍ക്കിങ്‌ ചെയര്‍മാന്‍ സലിം കാമ്പിശേരി എന്നിവര്‍ ഫെയ്‌സ്‌ബുക്കിലൂടെ പ്രതിഷേധവുമായി രംഗത്തെത്തി.പോസ്‌റ്റ്‌ കണ്ട നടന്‍ സുരേഷ്‌ ഗോപി ഡല്‍ഹിയിലുള്ള സോമന്റെ മകള്‍ സിന്ധുവിനെ ഫോണില്‍ വിളിച്ചു താനല്ല ഇതിനുപിന്നില്‍ എന്ന്‌ അറിയിച്ചിരുന്നു. ഈ വിവരങ്ങള്‍ കാട്ടി സുരേഷ്‌ഗോപി ഫെയ്‌സ്‌ബുക്കിലൂടെ മറുപടിയും നല്‍കി. ഇതിനുപിന്നിലുള്ളവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഫൗണ്ടേഷന്‍ ചെയര്‍മാനായ സംവിധായകന്‍ ബ്ലെസി വിദേശത്തുനിന്നു തിരിച്ചെത്തിയശേഷം പരാതി നല്‍കുമെന്നും വര്‍ക്കിങ്‌ ചെയര്‍മാന്‍ അറിയിച്ചു.

 


Viewing all articles
Browse latest Browse all 20534

Trending Articles