Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

24 കാരി വനിതാ മന്ത്രിയുടെ നഗ്ന ചിത്രങ്ങള്‍ പുറത്ത്; മന്ത്രിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതില്‍ രാഷ്ട്രീയ വിവാദം

$
0
0

യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള യുക്രൈനിന്റെ ശ്രമങ്ങള്‍ക്ക് ചൂടുപകര്‍ന്നുകൊണ്ട് ഇതിന്റെ ചുമതലയുള്ള വനിതാ മന്ത്രിയുടെ നഗ്‌നചിത്രങ്ങള്‍ പുറത്ത്. യൂറോപ്യന്‍ യൂണിയന്‍ ഇന്റഗ്രേഷന്റെ ചുമതലയുള്ള ആഭ്യന്തര സഹമന്ത്രി അനസ്താസിയ ദീവയുടെ അര്‍ധനഗ്‌ന ചിത്രങ്ങളാണ് യുക്രൈന്‍ ജനത ആവേശതത്തോടെ കൈമാറുന്നത്.. ഇംഗ്ലണ്ടില്‍ പഠിച്ച 24-കാരിയായ ദീവയെ ഇംഗ്ലീഷ് ഭാഷാ ജ്ഞാനത്തിന്റെ പേരിലാണ് ആഭ്യന്തര സഹമന്ത്രിയാക്കിയത്.

എന്നാല്‍, വിവഹിതയായ മന്ത്രിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രി ആഴ്സന്‍ അവക്കോവ് രംഗത്തെത്തി. ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അവരുടെ സ്വകാര്യതയെയാണ് ചോദ്യം ചെയ്യുന്നതെന്നു അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥിയായിരിക്കെ എടുത്ത ചിത്രങ്ങളാണിവയെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് അസംബന്ധമാണെന്നും മന്ത്രി പറഞ്ഞു. 

യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള യുക്രൈനിന്റെ ശ്രമങ്ങളെ എതിര്‍ക്കുന്നവരാണ് മന്ത്രിയുടെ നഗ്‌നചിത്രങ്ങള്‍ തപ്പിയെടുത്ത് രംഗത്തിറങ്ങിയിരിക്കുന്നതെന്ന് അവക്കോവ് പറഞ്ഞു. മന്ത്രിയും അവക്കോവുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണവും എതിരാളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇതിനെയും അവക്കോവ് അപലപിച്ചു.
നഗ്‌ന ചിത്രങ്ങളുടെ പേരില്‍ മന്ത്രിയെ വിമര്‍ശിക്കുന്നതിനെ ഡപ്യൂട്ടി സ്പീക്കര്‍ ഐറിന ഗെറാഷച്ചെങ്കോയും ചോദ്യം ചെയ്തു. ആളുകള്‍ക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ പകര്‍ത്താം. അതവരുടെ ജോലിയുമായി ബാധിക്കുന്ന കാര്യമല്ലെന്നും ഐറിന പറഞ്ഞു. എന്നാല്‍, ദീവയെ സഹമന്ത്രിയാക്കിയതിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഈ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ശക്തമായിട്ടുണ്ട്. ദീവ നല്‍കിയ അപേക്ഷയില്‍ ഒട്ടേറെ തെറ്റുകളും പിഴവുകളുമുണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.

മാഞ്ചസ്റ്ററില്‍ ജീവിക്കുകയും പിന്നീട് സ്വീഡനില്‍ ജോലി ചെയ്യുകയും ചെയ്ത ദീവ പെട്ടെന്നാണ് യുക്രൈന്‍ ആഭ്യന്തര സഹമന്ത്രിയായി നിയമിക്കപ്പെട്ടത്. ഒട്ടേറെ എംപിമാരുടെ സഹായിയായി പ്രവര്‍ത്തിക്കുക വഴി രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു അവര്‍. അവക്കോവുമായുള്ള അടുപ്പമാണ് മന്ത്രിപദവി നേടിക്കൊടുത്തതെന്നും രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നു. എതായാലും നഗ്‌ന ചിത്ര വിവാദത്തെക്കുറിച്ച് ദീവയോ ഭര്‍ത്താവ് ഗ്രിഗറി ദീവോ പ്രതികരിച്ചിട്ടില്ല.


Viewing all articles
Browse latest Browse all 20522

Trending Articles