Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20545

പോലീസുകാര്‍ക്ക് ഇനി സൗജന്യയാത്രയില്ല; ഡിജിപിയുടെ സര്‍ക്കുലര്‍

$
0
0

തിരുവനന്തപുരം: സ്വാകര്യ ബസുകളില്‍ ഇനി പോലുകാരുടെ ഓസി യാത്ര നടക്കില്ല. സൗജന്യ യാത്രാ ഇനി അനുവദിക്കേണ്ടെന്നാണ് ബസുടമകളുടെ തീരുമാനം. പോലീസിന്റെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഊമ കത്ത് ലഭിച്ചിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം വന്നതോടെ പോലീസുകാര്‍ക്ക് തിരിച്ചടിയായി. സ്വകാര്യ ബസ്സിലെ പോലീസുകാരുടെ സൗജന്യ യാത്രയെക്കുറിച്ച് അടുത്തയിടെയാണ് മുഖ്യമന്ത്രിക്ക് കത്ത് ലഭിച്ചത്.

കത്തില്‍ പ്രധാനമായും പോലീസുകാരുടെ സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരുന്നത്. തുടര്‍ന്ന കത്ത് സര്‍ക്കുലറായി അംഗീകരിക്കാനും പോലീസ് സറ്റേഷനുകളില്‍ ഇത് പ്രദര്‍ശിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് ബസ് ഓപ്പറേറ്റേഴ് അസോസിയേഷന്‍ പത്രസമ്മളനം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്, അതിനാല്‍ ഇത്തരം സൗജന്യങ്ങള്‍ ഒഴിവാക്കണം. സൗജന്യയാത്ര പോലീസ് വകുപ്പിന് അപമാനകരമാണ് ഇത് നിയവിരുദ്ദമാണ്. എല്ലാ വിഭാഗം പോലീസുകാരും തീരുമാനത്തോട് സഹകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.


Viewing all articles
Browse latest Browse all 20545

Trending Articles