Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20577

സിനിമാതാരം ഫ്‌ളാറ്റില്‍ മരിച്ചുകിടന്നത് രണ്ടുദിവസമായിട്ടും ആരും അറിഞ്ഞില്ല; രേഖ മോഹന്റെ ദുരൂഹമരണം പോലീസ് അന്വേഷണം തുടങ്ങി

$
0
0

തൃശൂര്‍: സീരിയല്‍ സിനിമാ താരം രേഖ മോഹന്റെ ദുരൂഹ മരണത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തൃശൂര്‍ നഗരത്തിലെ പധാനപ്പെട്ട ഫ്ളാറ്റ് സമുച്ചയത്തില്‍ ഒരു നടി മരിച്ചു കിടന്നിട്ട് രണ്ടു ദിവസം ആരുമറിയാതെ പോയതാണ് പോലീസിനെ ഞെട്ടിയ്ക്കുന്നത്. വിവരങ്ങള്‍ ഒന്നും അറിയാത്തതിനെ തുടര്‍ന്നു വിദേശത്തുള്ള ഭര്‍ത്താവു വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണു ഫ്ളാറ്റില്‍ വീണ്ടും അന്വേഷണത്തിന് ആളെത്തിയത്

മമ്മൂട്ടിക്കൊപ്പം ഉദ്യാനപാലകനിലും മോഹന്‍ലാലിനൊപ്പം ഒരു യാത്രാമൊഴിയിലും അഭിനയിച്ച രേഖ ദിലീപിനൊപ്പം നീ വരുവോളം എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ചെയ്തിരുന്നു. മരിച്ചിട്ട് രണ്ടു ദിവസമായെന്നാണ് പൊലീസ് നിഗമനം. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കഴിഞ്ഞ രണ്ടുദിവസമായി വിദേശത്തുള്ള ഭര്‍ത്താവിനെ രേഖ ടെലിഫോണില്‍ വിളിച്ചിട്ട്. ഫ്‌ളാറ്റിലേക്ക് വിളിച്ചിട്ടും മറുപടിയില്ലാതായതോടെയാണ് ഭര്‍ത്താവ് മോഹന്‍ ഡ്രൈവറോട് ഫ്‌ളാറ്റില്‍ പോയി അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് ഫ്‌ളാറ്റിലെത്തി നിരന്തരം കോളിങ്ങ് ബെല്ലടിച്ചിട്ടും ഡോറില്‍ തട്ടിയിട്ടും വാതില്‍ തുറക്കാതായതോടെയാണ് പൊലീസില്‍ വിവരമറിയിച്ചത്. ഉച്ചയോടെ പൊലീസെത്തി ഫ്‌ളാറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് കസേരയില്‍, ഡൈനിങ്ങ് ടേബിളിലേക്ക് തലചായ്ച്ച നിലയില്‍ രേഖയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് വിരലടയാള വിദഗ്ധരും പൊലീസും ചേര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഏറെ നാളായി ഈ ഫ്ളാറ്റില്‍ താമസിക്കുകയാണ്. സീരിയലുകളിലും സജീവമായിരുന്ന രേഖ ഇടക്കാലത്ത് സിനിമാ സീരിയല്‍ രംഗത്ത് നിന്നും അകന്ന് നില്‍ക്കുകയായിരുന്നു. രേഖയുടെ മരണവാര്‍ത്തയില്‍ സിനിമാ-സീരിയല്‍ രംഗവും ദുഃഖം പങ്കുവച്ചു. ഭര്‍ത്താവ് മോഹന്‍ അടുത്ത ദിവസം വിദേശത്ത് നിന്നും മടങ്ങിയെത്തും.


Viewing all articles
Browse latest Browse all 20577

Trending Articles