തൃശൂര്‍: നടി രേഖ മോഹനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂരിലെ ശോഭാ സിറ്റിയിലെ ഫ്ളാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉദ്യാനപാലകന്‍, നീ വരുവോളം, യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ചന്ദനമഴ എന്ന സീരിയലിലും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയും അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീ ജന്മം എന്ന സീരിയലില്‍ മായമ്മ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.