Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

കൊണ്ടോട്ടിയില്‍ ബാങ്കില്‍ പണമടയ്ക്കാന്‍ വന്ന സ്ത്രീയില്‍ നിന്ന് കള്ളനോട്ട് പിടികൂടി

$
0
0

മലപ്പുറം: മലപ്പുറത്ത് ബാങ്കില്‍ അടയ്ക്കാനായി കൊണ്ടുവന്ന 45,000 രൂപയില്‍ നിന്ന് കള്ളനോട്ട് പിടികൂടി. കൊണ്ടോട്ടി എസ്ബിടി ശാഖയില്‍ അടയ്ക്കാനായി കൊണ്ടുവന്ന 45,000 രൂപയില്‍ 37,000 രൂപയും കള്ളനോട്ടുകളായിരുന്നു. ഇതാണ് അധികൃതര്‍ പിടികൂടിയത്. നോട്ട് പരിശോധിക്കുന്നതിനായി മെഷിനില്‍ പണം നിക്ഷേപിച്ചപ്പോഴാണ് ഇത്രയും കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞത്. പണവുമായി എത്തിയ സ്ത്രീയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഇവരുടെ വിദേശത്തുള്ള മകന്‍ കുറച്ചു നാളുകല്‍ക്ക് മുമ്പ് നാട്ടിലേക്ക് അയച്ചതായിരുന്നു ഈ പണമെന്നാണ് സ്ത്രീയുടെ മൊഴി. ഒരു ലക്ഷം രൂപ മകന്‍ അയച്ചത് കുഴല്‍പണ ഇടപാട് വഴിയാണെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഈ ലക്ഷം രൂപയില്‍ നിന്നുള്ള പണമാണ് ബാങ്കില്‍ അടക്കാനായി ഇവര്‍ കൊണ്ടു വന്നത്. കുഴല്‍പണത്തോടൊപ്പം അടുത്തകാലത്തായി കള്ളനോട്ട് വിതരണവും വ്യാപകമാവുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പലപ്പോഴും പണഇടപാടിലൂടെ കള്ളനോട്ടുകള്‍ കിട്ടി പണം നഷടപ്പെട്ടത് സംബന്ധിച്ച് നിയമപരമായി പൊലീസില്‍ പരാതി നല്‍കാറില്ല. പണത്തിന്റെ ഉറവിടവും മറ്റ് സോഴ്‌സുകളും വെളിപ്പെടുത്താന്‍ പറ്റാത്തതിനെ തുടര്‍ന്ന് കുഴല്‍പണമായതിനാലും പരാതിക്കാരന്‍ കുടുങ്ങുമെന്നതിനാലാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിക്കാത്തത്. ഇതിനാല്‍ പോലീസും ഇത്തരം സംഭവങ്ങളെ ഗൗരവത്തില്‍ എടുക്കാറില്ല.

monet


Viewing all articles
Browse latest Browse all 20538

Trending Articles