Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20647

പ്രധാനമന്ത്രി പര്യടനത്തില്‍ തന്നെ !ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്: രാഹുല്‍ ഗാന്ധി

$
0
0

സഹരാന്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി വിദേശപര്യടനങ്ങളിലാണ്, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കെുമൊപ്പം കോണ്‍ഗ്രസ് കൂടെയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സഹറാന്‍പൂരില്‍ കര്‍ഷക പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി വാഗ്ദാനം ചെയ്ത ആ നല്ല ദിനങ്ങള്‍ എവിടെയെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിന്റെ നല്ല ദിനങ്ങള്‍ കര്‍ഷകരോടൊപ്പമാവുമെന്നും അദ്ദേഹം പറഞ്ഞു. മോദി വിദേശത്തേക്ക്‌
പറന്നപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമായിരുന്നു, മരിക്കുന്നത് വരെ കോണ്‍ഗ്രസ് പാര്‍ട്ടി കൂടെയുണ്ടാവുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്യൂട്ട് ബൂട്ട് സര്‍ക്കാറിനെയല്ല ജനങ്ങള്‍ക്കാവശ്യം പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന സര്‍ക്കാറിനെയാണ്, എന്നാല്‍ മോദി വിദേശ രാജ്യങ്ങളിലേക്ക് പറക്കുകയാണ്, അദ്ദേഹം വാഗ്ദാനം ചെയ്ത ആ നല്ല ദിനങ്ങള്‍ എവിടെയെന്നും രാഹുല്‍ ചോദിച്ചു.


Viewing all articles
Browse latest Browse all 20647

Latest Images

Trending Articles



Latest Images