Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20621

പ്രതിപക്ഷത്തെ അവഗണിച്ച് മുന്നോട്ട് പോകും- ഗ്ളറിൽ വിവാദങ്ങൾക്ക് പിന്നാലെ പോകില്ല- പിണറായി വിജയൻ

$
0
0

തിരുവനന്തപുരം: സ്പ്രിംഗ്ളർ വിഷയത്തിൽ വിവാദങ്ങൾക്ക് പിന്നാലെ പോകാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ ശ്രമം സർക്കാരിനെ അപമാനിക്കാനാണ്.പ്രതിപക്ഷത്തെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.കോവിഡ്‌ കടുത്ത ഭീതി പരത്തിയ ഘട്ടത്തിലും സർക്കാരിന്റെ പ്രതിരോധ നടപടികൾക്ക്‌ വിലങ്ങുതടിയായ പ്രതിപക്ഷത്തോട്‌ ഇനി വിട്ടുവീഴ്‌ച വേണ്ടെന്ന ജനവികാരം പൊതുവെ ശക്തമാണ്‌. ആപൽഘട്ടം കടക്കാൻ വഴിയൊരുക്കിയ സർക്കാർ ശ്രമം അട്ടിമറിക്കാനുള്ള പ്രചാരണം പൊറുപ്പിക്കരുതെന്ന വികാരമാണ്‌ ജനങ്ങളിൽ ഉയരുന്നത്‌.

കോവിഡ് പ്രതിരോധത്തിൽ അണുവിട ചിട്ട തെറ്റാതെയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ ഒരിക്കലും പിന്തുണയ്‌ക്കാൻ പ്രതിപക്ഷ നേതൃനിര തയ്യാറായില്ല. ഇതിനെതിരെ കോൺഗ്രസിലും യുഡിഎഫിലും എതിർപ്പ്‌ ശക്തമായതാണ്‌ സർക്കാർ ശ്രമങ്ങളെ നിറംകെടുത്താനുള്ള പ്രതിപക്ഷ പുറപ്പാടിന്‌ പിന്നിൽ.
കോവിഡ്‌ പ്രതിരോധത്തിൽ തുടക്കംമുതൽ സർക്കാരിനെ എതിർക്കാനാണ്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇറങ്ങിയത്‌. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും നിർബന്ധപൂർവം രംഗത്തിറക്കി.

അമേരിക്കൻ മാതൃക പിന്തുടരണമെന്ന്‌ നിയമസഭയിൽ വാദമുയർത്തിയ രമേശ്‌ ചെന്നിത്തലയെ തള്ളി ശശി തരൂർ, ഹൈബി ഈഡൻ തുടങ്ങിയ എംപിമാരും രംഗത്തുവന്നത്‌ ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും സമനിലതെറ്റിച്ചു. അമേരിക്കയുടെ ‘മിറ്റിഗേഷൻ സ്‌ട്രാറ്റജി’ യാണ്‌ അഭികാമ്യമെന്ന്‌ പറഞ്ഞ ചെന്നിത്തല കോൺഗ്രസുകാർക്കിടയിൽ തന്നെ അപഹാസ്യനായി. സർക്കാരിനൊപ്പം നിൽക്കാത്തതിൽ യുഡിഎഫ്‌ അണികളിൽ അസന്തുഷ്‌ടി വർധിക്കാനും കാരണമായി. ഇത്‌ മറികടക്കാനുള്ള കുറുക്കുവഴി ആയാണ്‌ സ്‌പ്രിങ്ക്‌ളർ വിവാദം പുറത്തെടുത്തത്‌. സ്‌പ്രിങ്ക്‌ളർ കരാറുമായി ബന്ധപ്പെട്ട്‌ പെരുംനുണയാണ്‌ നിരത്തിയത്‌. ചില മാധ്യമങ്ങൾ ചെന്നിത്തലയുടെ ആരോപണത്തിന്‌ എരിവ്‌ പകരാനും ശ്രമിച്ചു.

റേഷൻ കാർഡ്‌ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക്‌ ചോർത്തിയെന്നും 200 കോടിയുടെ അഴിമതിയുണ്ടെന്നുമുള്ള ചെന്നിത്തലയുടെ ആരോപണം യുഡിഎഫിൽ പോലും ഏശിയില്ല. കരാറിൽ ഏർപ്പെടുന്നതിന്‌ മുമ്പ്‌ നിയമവകുപ്പിന്റെ അഭിപ്രായം തേടിയില്ല എന്നാണ്‌ ഇപ്പോഴത്തെ ആരോപണം. ഇതിനെല്ലാം മുഖ്യമന്ത്രി അക്കമിട്ട്‌ മറുപടി നൽകിയിട്ടും നുണ ആവർത്തിക്കുകയാണ്‌ പ്രതിപക്ഷം. നേതൃനിരയുടെ നീക്കം പാളിയെന്ന വിലയിരുത്തലാണ്‌ യുഡിഎഫിലുള്ളത്‌. മുസ്ലിംലീഗ്‌, ആർഎസ്‌പി , കേരള കോൺഗ്രസ്‌ ഗ്രൂപ്പുകളും കോൺഗ്രസിലെ ചെന്നിത്തല,മുല്ലപ്പള്ളി, ഉമ്മൻചാണ്ടി വിരുദ്ധരും ഇതേ അഭിപ്രായം വച്ചുപുലർത്തുന്നു. അഴിമതി ആരോപിച്ച്‌ ഇത്‌ മറികടക്കാനുള്ള അടവാണ്‌ ചെന്നിത്തലയും മുല്ലപ്പള്ളിയും പയറ്റിനോക്കുന്നത്‌.

The post പ്രതിപക്ഷത്തെ അവഗണിച്ച് മുന്നോട്ട് പോകും- ഗ്ളറിൽ വിവാദങ്ങൾക്ക് പിന്നാലെ പോകില്ല- പിണറായി വിജയൻ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20621

Trending Articles