Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20618

ലോക്ക് ഡൗൺ ഔദ്യോഗിക പ്രഖ്യാപനം നാളെ, പ്രധാനമന്ത്രി രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യും..നിര്‍ണായക പ്രഖ്യപനങ്ങളുണ്ടാകാന്‍ സാധ്യത

$
0
0

ന്യൂഡൽഹി:രാജ്യത്ത് ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ നാളെ രാവിലെ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും.കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ കാലത്ത് പത്ത് മണിക്കായിരിക്കും അബിസംബോധന. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ 14ന് ശേഷവും ലോക്ക് ഡൗണ്‍ നീട്ടാന്‍ നേരത്തെ ധാരണയായിരുന്നു. ഇത് സംബന്ധിച്ച് പ്രഖ്യാപനമാണ് പ്രധാനമന്ത്രി നാളെ നടത്തുക.നാളെ രാവിലെ പത്തിന് പ്രധാമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക്കൂടി നീട്ടാൻ കേന്ദ്രം തീരുമാനിച്ചതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

രണ്ടാഴ്ചത്തേക്കാണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ സമവായം ഉണ്ടായത്.ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഉള്ള മഹാരാഷ്ട്ര ഉള്‍പ്പടേയുള്ള ഇരുപതിലേറെ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ലോക്ക് ഡൗണ്‍ നീട്ടിയത് സംബന്ധിച്ച് കേന്ദ്ര പുതിയ ഉത്തരവ് പുറത്തിറക്കും.

ലോക്ക് ഡൗണ്‍ തുടരുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അവകാശം നല്‍കിയേക്കുമെന്ന ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ തന്നെ ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 14 നാണ് നിലവിലെ ലോക്ക് ഡൗണിന്റെ കാലാവധി കഴിയുന്നത്. ഇതിന് ശേഷം 14 ദിവസം കൂടി ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണ. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ തുടരാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കാനുള്ള സാധ്യതയും ഉണ്ട്.

The post ലോക്ക് ഡൗൺ ഔദ്യോഗിക പ്രഖ്യാപനം നാളെ, പ്രധാനമന്ത്രി രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യും..നിര്‍ണായക പ്രഖ്യപനങ്ങളുണ്ടാകാന്‍ സാധ്യത appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20618