Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20616

യു.ഡി.എഫിന് രാഷ്ട്രീയ തിമിരം..ഈ നിലപാട് തിരുത്തിയില്ലെങ്കിൽ ജനങ്ങളിൽ നിന്ന് കൂടുതൽ ഒറ്റപ്പെടും-സുരേന്ദ്രൻ

$
0
0

തിരുവനന്തപുരം: കൊറോണ പ്രതിരോധ കാലത്തും യുഡിഎഫിന്റെത് ഭിന്നിപ്പിക്കൽ രാഷ്ട്രീയമെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. രോഗ പ്രതിരോധത്തിന് സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളെ ജനങ്ങളാകെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുഡിഎഫ് നേതാക്കൾ രാഷ്ട്രീയ തിമിരം ബാധിച്ച് എന്തിനെയും ഏതിനെയും എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ യു.ഡി.എഫ് നേതാക്കൾ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. രോഗ പ്രതിരോധത്തിന് സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളെ ജനങ്ങളാകെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂവും ആരോഗ്യ പ്രവർത്തകരെ ആദരിക്കലും ലോക്ക് ഡൗണും രാജ്യമാകെ ഏറ്റെടുത്തിരുന്നു. ഞായറാഴ്ച രാത്രി 9 മണിക്ക് ദീപം തെളിയിക്കണമെന്ന ആഹ്വാനവും ജനങ്ങൾ ഏറ്റെടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.ജനങ്ങളിൽ ആത്മവിശ്വാസം വളർത്താനും രാജ്യമൊറ്റക്കെട്ടാണെന്ന ബോധം ഉറപ്പാക്കാനുമാണ് ഇത്തരം പ്രവർത്തനങ്ങൾ.

സംസ്ഥാന സർക്കാർ ഉൾപ്പടെ പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പിലാക്കാൻ തയ്യാറെടുക്കുമ്പോഴാണ് കേരളത്തിലെ യു.ഡി.എഫ് നേതാക്കൾ അവഹേളനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പൊതു താല്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണവർ സ്വീകരിക്കുന്നത്.ഈ നിലപാട് അവർ തിരുത്തിയില്ലെങ്കിൽ ജനങ്ങളിൽ നിന്ന് അവർ കൂടുതൽ ഒറ്റപ്പെടുമെന്ന് സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം എല്ലാവരും ഞായറാഴ്ച രാത്രി 9ന് ദീപങ്ങൾ തെളിച്ച് രോഗ വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണ നല്‍കണമെന്നും സുരേന്ദ്രൻ ആഹ്വാനം ചെയ്തു.

The post യു.ഡി.എഫിന് രാഷ്ട്രീയ തിമിരം..ഈ നിലപാട് തിരുത്തിയില്ലെങ്കിൽ ജനങ്ങളിൽ നിന്ന് കൂടുതൽ ഒറ്റപ്പെടും-സുരേന്ദ്രൻ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20616

Trending Articles