Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കെ രാധാകൃഷ്ണനെതിരെ പോലീസ് അന്വേഷണം; ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഎം ജില്ലാ സെക്രട്ടറി പ്രതിരോധത്തില്‍

$
0
0

തൃശൂര്‍: ഇരകളുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ സ്പീക്കറും സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ. രാധാകൃഷ്ണനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം. സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ബാബുരാജാണ് പ്രാഥമിക അന്വേഷണം നടത്തുക. സിറ്റി പൊലീസ് കമീഷണര്‍ ഹിമേന്ദ്രനാഥാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

വടക്കാഞ്ചേരി കൂട്ടമാനഭംഗ ആരോപണത്തില്‍ ഉള്‍പ്പെട്ടവരെ സി.പി.എമ്മില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം വിശദീകരിക്കുന്നതിനിടെ കെ. രാധാകൃഷ്ണന്‍ ഇരകളുടെ പേര് വിശദീകരിച്ചത്. ആരോപണം കെട്ടിച്ചമച്ചതാകാമെന്ന് പറയുന്നതിനിടെയാണ് അദ്ദേഹം യുവതിയുടെയും ഭര്‍ത്താവിന്റെയും പേര് പരാമര്‍ശിച്ചത്.

പേരുകള്‍ പറയേണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ‘ജയന്തന്റെ പേര് എപ്പോഴും പറയാം, അവരുടെ പറയാന്‍ പറ്റില്ല; അത് ശരിയല്ല’ എന്ന് രാധാകൃഷ്ണന്‍ വിശദീകരിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രാധാകൃഷ്ണനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ഇരയുടെ പേര് വെളിപ്പെടുത്തിയ രാധാകൃഷ്ണന്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാകമീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം കമീഷന്‍ സമന്‍സ് അയച്ചിട്ടുണ്ട്.


Viewing all articles
Browse latest Browse all 20534

Trending Articles