Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20556

വിവാഹം മുടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി തൃഷ രംഗത്ത്

$
0
0

തെന്നിന്ത്യന്‍ താര സുന്ദരി തൃഷയും ബിസിനസുകാരന്‍ വരുണുമായുള്ള വിവാഹം നിശ്ചയത്തിനുശേഷമാണ്  വിവാഹത്തില്‍ നിന്ന് പിന്മാറിയത്. എന്താണ് അങ്ങനെയൊരു തീരുമാനം എടുക്കാന്‍ ഉണ്ടായ കാരണം എന്ന് നടി വ്യക്തമാക്കിയിരുന്നില്ല. എന്നാലിപ്പോള്‍ വിവാഹം വേണ്ടെന്നുവയ്ക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം.സിനിമയോടുള്ള തന്റെ ഇഷ്ടമാണ് വിവാഹം മുടങ്ങാന്‍ കാരണമായതെന്ന് തൃഷ വെളിപ്പെടുത്തി. ധനുഷ് നായകനായി, ആര്‍എസ് ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്ത കൊടി എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിനിടെയായിരുന്നു തൃഷയുടെ വെളിപ്പെടുത്തല്‍ –

വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തണമെന്ന് എന്നോട് ആവശ്യപ്പെടുകയുണ്ടായി. പക്ഷേ അതെനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന ആളാണ് ഞാന്‍, സിനിമയാണ് എല്ലാം. നായിക വേഷം കിട്ടിയില്ലെങ്കില്‍ സഹനടിയായി അഭിനയിക്കാനും ഞാന്‍ തയ്യാറാണ്. സിനിമ ചെയ്ത് മരണമടയുകയാണ് ആഗ്രഹം. തൃഷ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരി 23 നായിരുന്നു വരുണ്‍മാനിയന്റെയും തൃഷയുടെയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. വിവാഹ തിയ്യതി പിന്നീട് അറിയിക്കും എന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് പുറത്ത് വന്ന വാര്‍ത്തകള്‍ വിവാഹം വേണ്ടെന്ന് വച്ചതിനെ കുറിച്ചായിരുന്നു.


Viewing all articles
Browse latest Browse all 20556

Trending Articles