Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

പെൺകുട്ടികളെ കട്ടുക്കൊണ്ടു പോകുന്ന കള്ളൻമാർ; പേപ്പട്ടികളെ പോലെ തല്ലിക്കൊല്ലണം: പെന്തക്കോസ്ത് വിശ്വാസികൾക്കെതിരെ ആഞ്ഞടിച്ച് വൈദികൻ

$
0
0

സ്വന്തം ലേഖകൻ

കൊച്ചി: പെന്തക്കോസ്ത് വിശ്വാസികളെ പേപ്പട്ടിയോട് ഉപമിച്ചു വൈദികന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മറ്റു ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള യുവതികളെ പെന്തക്കോസ്തുകാർ തട്ടിയെടുക്കുകയാണെന്ന ആരോപണമാണ് ഇപ്പോൾ വൈദികൻ ഉയർത്തിയിരിക്കുന്ന്.
നർമ്മരസം തുളുമ്പുന്ന വചന പ്രഘോഷണത്തിലൂടെ ലോകപ്രശസ്തനായ ഫാ. ജോസഫ് പുത്തൻപുരയ്ക്കലാണ് പെന്തക്കോസ്ത് വിശ്വാസികളെ പേപ്പട്ടികളോടു ഉപമിച്ച് വിവാദത്തിൽ കുടങ്ങിയിരിക്കുന്നത്.
പെന്തക്കോസ്ത് സഭയെ പരിഹസിച്ച് വിവാദത്തിൽ. പെന്തക്കൊസ്തുകാരെ പേപ്പട്ടിയെപ്പോലെ നേരിടണമെന്ന് പറഞ്ഞുള്ള അച്ചന്റെ പ്രസംഗമാണ് വിവാദത്തിലായിരിക്കുന്നത്. റാന്നിയിലെ ധ്യാനം കഴിഞ്ഞ് ബസിൽ യാത്ര ചെയ്യുമ്പോൾ ഒരു പെന്തക്കോസ്ത് പാസ്റ്റർ അടുത്ത് വന്നിരുന്നു എന്ന് പറഞ്ഞ് തുടങ്ങുന്ന പ്രസംഗത്തിൽ അച്ചൻ രൂക്ഷമായ ഭാഷയിൽ ആണ് സംസാരിക്കുന്നത്.
സാധാരണ ഗതിയിൽ മൃദുവായ ഭാഷയിൽ സരസമായി സംസാരിക്കാറുള്ള ജോസഫച്ചൻ ഇത്തവണ യാതൊരു മയവുമില്ലാതെ ആണ് പെന്തക്കോസ്ത് സഭയ്ക്ക് നേരെ വാക്കുകൾ കൊണ്ട് ആക്രമണം നടത്തിയിട്ടുള്ളത്. കത്തോലിക്കാ വിഭാഗത്തിലെ പെൺകുട്ടികളെ കട്ടു കൊണ്ട് പോകുന്ന കള്ളന്മാർ എന്നും, കുടുംബം കലക്കികൾ എന്നും ഇവരെ വിശേഷിപ്പിച്ചു കൊണ്ടാണ് അച്ചൻ പ്രസംഗം തുടരുന്നത് എന്തായാലും പ്രസംഗം പെന്തക്കോസ്തു വിഭാഗത്തെ രോഷാകുലർ ആക്കിയിട്ടുണ്ട്. പ്രസംഗം പിൻവലിച്ച് അച്ചൻ മാപ്പ് പറയുന്നില്ലെങ്കിൽ അച്ചനെതിരെ നിയമ നടപടികൾ സ്വീകരിക്കും എന്നാണ് ഇവർ പറയുന്നത്.


Viewing all articles
Browse latest Browse all 20534

Trending Articles