Quantcast
Viewing all articles
Browse latest Browse all 20538

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശുപത്രി ക്വാട്ടേഴ്‌സില്‍ പീഡിപ്പിച്ച കേസില്‍ ഡോക്ടറുള്‍പ്പെടെ ആറപേര്‍ക്ക് തടവും പിഴയും

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നു സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ വച്ചു പീഡിപ്പിച്ചെന്ന കേസില്‍ ഡോക്ടര്‍ ഉള്‍പ്പെടെ ആറു പ്രതികള്‍ക്കു ഏഴു വര്‍ഷം വീതം തടവും പിഴയും ശിക്ഷ. പരവൂര്‍ കുറുമണ്ടല്‍ സ്വദേശി ഡോ. റേ തിലക് (53), ഈരാറ്റുപേട്ട സ്വദേശി റീന ജോര്‍ജ് (45), മല്ലപ്പള്ളി കുന്നത്താനം സ്വദേശി മഞ്ജു (39), കൊട്ടിയം തഴുത്തല സ്വദേശി ബിനു (52), കൊട്ടിയം എസ്എന്‍ പോളി ടെക്‌നിക്കിനു സമീപം ഷാജഹാന്‍ (44), വെമ്പായം സ്വദേശി സരളാ ദേവി (66) എന്നിവരെയാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ശിക്ഷിച്ചത്.

പരവൂര്‍ കലയ്‌ക്കോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോ. റേ തിലകിന്റെ ക്വാര്‍ട്ടേഴ്‌സില്‍ വച്ചു 2004 ഒക്ടോബറില്‍ പീഡിപ്പിച്ചെന്നാണ് കേസ്.


Viewing all articles
Browse latest Browse all 20538

Trending Articles