Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

സക്കീര്‍ഹൂസൈന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍; രാഷ്ട്രീയ നേതാവിന്റെ ഗുണ്ടാ ബന്ധം ന്യായികരിക്കാനാവില്ല: സിപിഎം ഏരിയാ സെക്രട്ടറി അഴിക്കുള്ളിലേയക്ക്

$
0
0

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ സിപിഐഎം നേതാവിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍. രാഷ്ട്രീയ നേതാവിന്റെ ഗുണ്ടാബന്ധം ന്യായീകരിക്കാനാവില്ല എന്നാണ് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി അംഗമായ വി.എ സക്കീര്‍ ഹുസൈന്‍. ഒളിവില്‍ കഴിയുന്ന സക്കീര്‍ ഹുസൈന്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചത്.

സക്കീറിന് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സാമൂഹ്യ വിരുദ്ധ നിലപാടാണ് രാഷ്ട്രീയ പാര്‍ട്ടികളെ ജനങ്ങളില്‍ നിന്നും അകറ്റുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. അതെസമയം സംഭവത്തില്‍ ഇരുകൂട്ടരോടും സംസാരിക്കുക മാത്രമാണ് സക്കീര്‍ ചെയ്തതെന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ച അഭിഭാഷകന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സക്കീറിന്റെ പേരില്ലെന്നും, തട്ടിക്കൊണ്ട് പോകല്‍ പരാതിയില്ലെന്നും ഇയാള്‍ കോടതിയില്‍ വിശദമാക്കി. അതെസമയം സക്കീര്‍ ഹുസൈനെതിരെയുളള നടപടികളും മറ്റ് കാര്യങ്ങളും ചര്‍ച്ച ചെയ്യാനായി എറണാകുളത്ത് വിളിച്ചുചേര്‍ത്ത സിപിഐഎം ജില്ലാകമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ പുരോഗമിക്കുകയാണ്.

വെണ്ണലയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ രണ്ടാം പ്രതി മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്തുകയും യുവസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റിലാകുകയും ചെയ്ത മുന്‍ ഡിവൈഎഫ്ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖാണ്. തട്ടിക്കൊണ്ടുപോകലിനും ഭീഷണിപ്പെടുത്തിയതിലുമാണ് സിദ്ദീഖിനെതിരെ കേസ്. വെണ്ണല സ്വദേശിയും മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും ഇപ്പോള്‍ ബിസിനസുകാരനുമായ ജൂബ് പൗലോസ് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതി അന്വേഷണത്തിനായി പൊലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. നിലവില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റും സിപിഐഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറിയുമാണ് സക്കീര്‍.


Viewing all articles
Browse latest Browse all 20539

Trending Articles