Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

താന്‍ സീരിയല്‍ താരവുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അനുശ്രീ

$
0
0

തന്നെയും സീരിയല്‍ താരം റെയ്ജനെയും പറ്റി പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു കഴമ്പുമില്ലെന്ന് ചലച്ചിത്രതാരം അനുശ്രീ. ഫെയ്‌സ്ബുക്ക് ലൈവില്‍ സംസാരിക്കുകയായിരുന്നു ഡയമണ്ട് നെക്ലേസിലെയും മഹേഷിന്റെ പ്രതികാരത്തിലെയും ചന്ദ്രേട്ടന്‍ എവിടെയായിലെയും നായികയായ അനുശ്രീ.

ഞാന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കുറച്ചുദിവസങ്ങളായി ചില മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല-അനുശ്രീ പറഞ്ഞു.

ഒരു ചാനല്‍ ഷോയില്‍ അനുശ്രീയും സീരിയല്‍ നടന്‍ റെയ്ജനും ഒരുമിച്ചെത്തിയതാണ് ഗോസിപ്പുകള്‍ക്ക് കാരണമായത്. റെയ്ജനുമായി അനുശ്രീയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുന്നുവെന്നുമായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്.

എനിക്ക് സീരിയല്‍ താരങ്ങളുടെ അഭിനയം ഇഷ്ടമാണ്. റെയ്ജനുമായി സൗഹൃദം മാത്രമേയുള്ളു- അനുശ്രീ കൂട്ടിച്ചേര്‍ത്തു.


Viewing all articles
Browse latest Browse all 20534

Trending Articles