Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ആണ്‍കുഞ്ഞ് ജനിച്ചില്ല ഭാര്യയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി തലാഖ് ചൊല്ലി; തലാഖ് അംഗീകരിക്കില്ലെന്ന് യുവതി

$
0
0

ജയ്പുര്‍: മൊബൈലില്‍ എസ് എംഎസയച്ച് മൊഴിച്ചൊല്ലുന്ന കാലത്തിനിടയിലാണ് രാജസ്ഥാനില്‍ പൊതുവഴിയില്‍ തടഞ്ഞു നിര്‍ത്തി മുത്തലാഖ് ചൊല്ലിയ വാര്‍ത്ത പുറത്ത് വരുന്നത്. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം.

ജോധ്പുര്‍ ഭായി ദൂജ് സ്വദേശി ഇര്‍ഫാനാണ് ഭാര്യ ഫറാഹിനെ നടു റോഡില്‍ വെച്ച് മൊഴി ചൊല്ലിയത്. തികച്ചും നാടകീയമായായി വീടിനടുത്ത റോഡില്‍ നിര്‍ത്തിയായിരുന്നു തലാഖ് ചൊല്ലല്‍.

10 വര്‍ഷം മുമ്പാണ് ഇര്‍ഫാനും ഫറാഹും വിവാഹിതരായത്. വിവാഹ ശേഷം അഞ്ച്വര്‍ഷത്തോളം ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കുമൊടുവിലാണ് ഇവര്‍ക്ക് നാലു വര്‍ഷം മുമ്പ് ഒരു പെണ്‍കുഞ്ഞു ജനിച്ചത്. കുഞ്ഞില്ലാത്തതിനാല്‍ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വന്ന ഫറാഹിന് മകളുടെ ജനനം ഒരു ആശ്വാസമായിരുന്നു. എന്നാല്‍ മകള്‍ ജനിച്ചതോടെ ജീവിതം നല്ലനിലയിലാകുമെന്ന് കരുതിയ ഫറാഹിനെ പക്ഷെ വീണ്ടും വിധി തോല്‍പ്പിച്ചു.

മകളുടെ ജനനത്തിന് ശേഷം ഭര്‍തൃവീട്ടുകാരുടെ പെരുമാറ്റം വളരെ ക്രൂരമായിരുന്നെന്ന് ഫറാഹ് തന്നെ പറയുന്നു. അതുവരെ മാനസിക പീഡനം മാത്രം സഹിച്ചാല്‍ മതിയായിരുന്നു എങ്കില്‍ പിന്നീടങ്ങോട്ട് ഫറാഹിന് ശാരീരിക പീഡനങ്ങളും ഏല്‍ക്കേണ്ടി വന്നു. തങ്ങള്‍ക്ക് മകളെയല്ല മകനെയാണ് വേണ്ടത് എന്നായിരുന്നു ഇര്‍ഫാന്റേയും കുടുംബത്തിന്റേയും ആവശ്യം. ആണ്‍കുഞ്ഞ് വേണമെന്ന് പറഞ്ഞ് കഴിഞ്ഞ നാലുവര്‍ഷം ഫറാഹിനെ നിരന്തരം പീഡിപ്പിച്ചു കൊണ്ടേയിരുന്നു.

ആണ്‍കുട്ടി ജനിക്കാത്തതാണ് വിവാഹ മോചനത്തിന് കാരണമായി പറയുന്നുത്. എന്നാല്‍ ഫറാഹ് വീട്ടുകാരുമായി നല്ലസ്വരത്തിലായിരുന്നില്ല അതുകൊണ്ടാണ് ബന്ധം ഉപേക്ഷിച്ചതെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഫറാഹിനെ വീട്ടുകാര്‍ പുറത്താക്കി. തൊട്ടു പിന്നാലെയെത്തിയ ഭര്‍ത്താവ് നടുറോഡില്‍ വെച്ച് വിവാഹബന്ധം വേര്‍പ്പെടുത്തിയാതായി അറിയിക്കുകയും ചെയ്തു. എന്നാല്‍ വഴിയില്‍ വെച്ച് ഭര്‍ത്താവ് തലാഖ് എന്നു പറഞ്ഞതു കൊണ്ടു മാത്രം താന്‍ വിവാഹ മോചനത്തിന് തയ്യാറല്ലെന്ന നിലാപാടിലാണ് ഫറാഹ്.


Viewing all articles
Browse latest Browse all 20534

Trending Articles