Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

കരിയര്‍ അവസാനിക്കാറായി !…രാജ്യത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൈന നേവാള്‍

$
0
0

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. തന്റെ കരിയറിനെക്കുറിച്ചുള്ള സുപ്രധാനമായ വെളിപ്പെടുത്തലാണ് സൈന നടത്തിയിരിക്കുന്നത്. ഒരു പക്ഷെ ഇതെന്റെ കരിയറിന്റെ അവസാനമാകും. പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ നേവാള്‍ പറയുന്നതിങ്ങനെ.

നവംബര്‍ 15 ന് ആരംഭിക്കുന്ന ചൈന സൂപ്പര്‍ സീരിസ് പ്രീമിയറിലൂടെ തിരിച്ച് വരാന്‍ തയ്യാറെടുക്കുകയാണ് സൈന. ഇഎസ്പിഎന് നല്‍കിയ അഭിമുഖത്തിലാണ് സൈന നേവാള്‍ തന്റെ കരിയറിന്റെ അവസാനത്തെ കുറിച്ച് പരാമര്‍ശിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം നല്ല രീതിയിലുള്ള പരിശീലനം സൈനയ്ക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല.

തന്റെ കരിയര്‍ അവസാനിക്കാറായെന്നും തിരിച്ച് വരവ് സാധ്യമല്ലെന്നും പലരും കരുതുന്നതായി സൈന പറഞ്ഞു. തന്റെ കരിയര്‍ അവസാനിക്കുന്നതായി ജനങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ സന്തോഷമേയുള്ളൂവെന്നും അത്തരത്തില്‍ ജനങ്ങള്‍ തന്നെ കുറിച്ച് ഓര്‍ക്കുമെന്നും സൈന നേവാള്‍ കൂട്ടിചേര്‍ത്തു. വരുന്ന ഒരു വര്‍ഷമാണ് താന്‍ മുന്‍നിര്‍ത്തുന്നതെന്ന് പറഞ്ഞ സൈന, 5-6 വര്‍ഷത്തേക്കുള്ള ലക്ഷ്യം താന്‍ കാണുന്നില്ലെന്നും സൂചിപ്പിച്ചു


Viewing all articles
Browse latest Browse all 20536

Trending Articles