Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

സിനിമയില്‍ ഒരുപാട് അവസരം ലഭിക്കുന്നുണ്ട് പക്ഷെ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ കഴിയുന്നില്ല; റോസിന്‍ തുറന്ന് പറയുന്നു

$
0
0

മോഡലും നടിയുമായ റോസിന്‍ ജോളി മലയാളിക്ക് സുപരിചിതയാകുന്നത് സൂര്യാ ടീവിയില്‍ സംപ്രേഷണം ചെയ്ത മലയാളിഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. അന്ന് മലയാളിഹൗസ് ഷോയില്‍ പങ്കെടുത്തപ്പോള്‍ സൗന്ദര്യം ശാപമാണോ എന്ന കമന്‍ിന് ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. അത് പറയേണ്ടി വന്ന സാഹചര്യം ആരും കണക്കിലെടുക്കുന്നില്ല. ചാനല്‍ഷോയിലെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു.റോസിന്‍ പറയുന്നു.

പരിപാടി ഏറെ കോളിളക്കങ്ങള്‍ക്ക് വഴി തുറന്നെങ്കിലും പങ്കെടുത്ത താരങ്ങള്‍ എല്ലാം ജനപ്രിയരായി. ആ പരിപാടിയില്‍ നിന്നും ലഭിച്ച സ്വീകാര്യതയും അവസരങ്ങളും നിലനിര്‍ത്താന്‍ റോസിന്‍ ജോളിക്ക് സാധിച്ചിരുന്നില്ല.rosin

സിനിമയില്‍ അനുഭവിക്കേണ്ടിവന്ന കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വെളുപ്പെടുത്തിയിരിക്കുകയാണ്. പല മലയാളം – തമിഴ് സിനിമകള്‍ക്കും നായികയായി ഒഡിഷനില്‍ എന്നെ തെരഞ്ഞെടുത്തിരുന്നു. പക്ഷേ പല ചിത്രങ്ങളിലും അവസാനഘട്ടത്തില്‍ ഞാന്‍ പുറത്തായി. പലര്‍ക്കും പല ഡിമാന്റുകളായിരുന്നു. എന്താണ് ഇങ്ങനെയെന്നോര്‍ത്തു ഞാന്‍ സംഘടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഒരു അവസരം വരുമ്പോള്‍ അവരുടെ ഡിമാന്റുകള്‍ എന്തൊക്കെയാണെന്ന് ചോദിക്കും. അപ്പോള്‍ അറിയാമല്ലോ അതിന്റെ ഭാവി റോസിന്‍ പറയുന്നു.

മോഡലായ റോസിന്‍ പിന്നീട് ബാങ്കോക്ക് സമ്മറിലൂടെ സിനിമയിലുമെത്തി. തുടക്കം നായികയായിട്ടായിരുന്നെങ്കിലും പിന്നീട് സിനിമയില്‍ അവസരം കുറയുകയും ചെയ്തു


Viewing all articles
Browse latest Browse all 20532

Trending Articles