Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20642

ആരുനയിക്കണമെന്ന് ജനങ്ങളും പാർട്ടിയും തീരുമാനിക്കും -വി.എസ്

$
0
0

 

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇടതുമുന്നണിയെ നയിക്കാനുമുള്ള താല്‍പര്യം മറയ്‌ക്കാതെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. താന്‍ മല്‍സരിക്കണോ എന്ന്‌ അക്കാര്യം നിശ്‌ചയിക്കേണ്ട സമയത്ത്‌ പാര്‍ട്ടിയും ജനങ്ങളും തീരുമാനിക്കുമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. “ജനങ്ങള്‍ അവരുടെ അഭിലാഷം പറയട്ടെ. അവര്‍ പറയുന്നതനുസരിച്ചു മുന്നോട്ടുപോകും. ജനങ്ങളുടെയും പാര്‍ട്ടിയുടെയും അഭിലാഷം അനുസരിച്ചാണ്‌ താന്‍ ചിന്തിക്കുന്നത്‌.. നിശ്ചയിക്കേണ്ട സമയത്ത് തന്നെ പാർട്ടിയും ജനങ്ങളും അത് തീരുമാനിക്കും. അവരുടെ അഭിലാഷപ്രകാരമായിരിക്കും താൻ ചിന്തിക്കുകയെന്നും വി.എസ് വ്യക്തമാക്കി.സി.പി.എമ്മില്‍  നേതാക്കള്‍ക്ക് വിരമിക്കല്‍ പ്രായപരിധി ഇല്ലെന്നും വി.എസ്.അച്യുതാനന്ദന്‍ ഈ പ്രായത്തിലും കാണിക്കുന്ന ഊര്‍ജ്വസ്വലത താനടക്കമുള്ള എല്ലാവരും മാതൃകയാക്കണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേ വ്യക്തമാക്കിയിരുന്നു.

 

തെരഞ്ഞെടുപ്പില്‍ ആരു നയിക്കണമെന്ന കാര്യവും പാര്‍ട്ടികളും ജനങ്ങളുമാണ്‌ തീരുമാനിക്കുന്നത്‌. ആ ഘട്ടത്തില്‍ പ്രസ്‌ഥാനം ഉചിതമായ തീരുമാനമെടുക്കും” വി.എസ്‌. വ്യക്‌തമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആരു നയിക്കുമെന്ന്‌ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ വി.എസ്‌. നിലപാട്‌ വ്യക്‌തമാക്കിയത്‌. ജനകീയ പ്രശ്‌നങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്ന നേതാവു തന്നെ തെരഞ്ഞെടുപ്പില്‍ മുന്നണിയെ നയിക്കുന്നതാണു നല്ലതെന്ന്‌ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. 2006-ലും 2011-ലും പാര്‍ട്ടി സ്‌ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോള്‍ അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധമാണ്‌ വി.എസിനു തുണയായത്‌. വി.എസ്‌. വീണ്ടും മല്‍സരിക്കുന്നതിനോടുള്ള അനുകൂല നിലപാട്‌ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്‌തമാക്കിയിരുന്നു.


Viewing all articles
Browse latest Browse all 20642

Trending Articles