Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കാമുകന്റെ വിശ്വാസ്യത പരീക്ഷിക്കാന്‍ നീലച്ചിത്ര നടിയെ പറഞ്ഞയച്ച കാമുകിക്ക് പറ്റിയത്

$
0
0

കാമുകന്റെ വിശ്വാസ്യത പരീക്ഷിക്കാന്‍ നീലച്ചിത്ര നടിയെ പറഞ്ഞയച്ച കാമുകിക്ക് പറ്റിയത് എന്താണ് ?വിശ്വാസ്യത ഉറപ്പു വരുത്താതെ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച് അബദ്ധം പറ്റേണ്ട എന്ന് കരുതി കാമുകി കടുത്ത നീക്കം ആണ് നടത്തിയത് .
എത്രത്തോളം വിശ്വസ്തനാണ് തന്റെ കാമുകനെന്ന് പരിശോധിക്കാനായിട്ട്  ഒരു നീലച്ചിത്ര നടിയെ (Pornstar) അവന്റെയടുത്തേക്ക് അയച്ചു. ക്യാച്ച് എ ചീറ്റര്‍’ എന്ന ഷോയുടെ നടത്തിപ്പുകാരുമായി പെണ്‍കുട്ടി ബന്ധപ്പെട്ടപ്പോള്‍ അവരാണ് കാമുകനെ വശീകരിക്കാനായി പോണ്‍താരത്തെ അയച്ചത്. കുടുംബം കലക്കുന്ന ഷോയാണ് ക്യാച്ച് എ ചീറ്റര്‍. ഭാര്യാഭര്‍തൃ ബന്ധങ്ങളില്‍ അവിശ്വാസം കാണിക്കുന്നവരെ തെളിവുസഹിതം പിടികൂടുകയാണ് ഇവരുടെ രീതി.
കാമുകിയായ പെൺകുട്ടിയുമായി പറഞ്ഞുറപ്പിച്ചതനുസരിച്ച് ‘ബാര്‍നസ് ആന്‍ഡ് നോബ്ള്‍സ്’ എന്ന പുസ്തകക്കടയില്‍ നിന്ന് പുസ്തകം വാങ്ങാന്‍ പോകുകയായിരുന്ന കാമുകനെ പോണ്‍താരം വിളിച്ചു. പക്ഷെ അവൻ മൈൻഡ് ചെയ്തില്ല. കടയില്‍ നിന്ന് തിരിച്ചു വരുന്നതുവരെ പോണ്‍ താരം അവിടെ കാത്തു നിന്നു.തിരിച്ചു വന്ന കാമുകനോട് പോണ്‍താരം സംസാരിക്കാന്‍ ആരംഭിച്ചു. തന്റെ മൊബൈല്‍ഫോണ്‍ കേടുവന്നുവെന്നും, ഒരു ഫോണ്‍ വിളിക്കാനായി സഹായിക്കാമോ എന്നും ചോദിക്കുന്ന പോണ്‍താരം അവന്റെ വ്യക്തിപരമായ വിവരങ്ങള്‍ തിരക്കുന്നതും വീഡിയോയില്‍ കാണാം.കാമുകി ഉണ്ടോ എന്ന് വശീകരിക്കാനെത്തിയ പോണ്‍താരം ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു കാമുകന്റെ മറുപടി. നമ്മുടെ കാമുകിക്ക് ഇതിൽപ്പരം ഒരു സന്തോഷമുണ്ടോ?kamukan-trust
എന്തിനാണ് തന്റെയടുത്തേക്ക് വന്നത് എന്ന് ചോദിച്ച കാമുകനോട് പോണ്‍വീഡിയോകള്‍ കാണാറില്ലേ എന്ന് ചോദിച്ച ശേഷം താന്‍ പോണ്‍താരമാണെന്നും ഒരു ദിവസം ഒപ്പം താമസിച്ചോട്ടേയെന്നും അവള്‍ ചോദിക്കുന്നു. എന്നാൽ കാമുകൻ വഴങ്ങുന്നില്ല. കാമുകന്‍ ഒടുവില്‍ തന്റെ പ്രിയകാമുകിയോടൊത്ത് കറങ്ങാന്‍ വരാമെന്ന് പറഞ്ഞു. അവളുടെ ഫോണ്‍ നമ്പര്‍ വാങ്ങാനും അവന്‍ മറന്നില്ല.
അവനെ വളയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി പരാജയപ്പെട്ട പോണ്‍താരത്തോട് അവനെ വിട്ടേക്കാന്‍ പറഞ്ഞ് ഷോയുടെ നടത്തിപ്പുകാര്‍ ഫോണില്‍ വിളിച്ചു.

trust-lover-test
ഇത്രയും നല്ല ഒരാളെ കൂട്ടിനു കിട്ടിയതിൽ കാമുകിക്കുണ്ടായ അഭിമാനവും സന്തോഷവും പറഞ്ഞറിയിക്കാൻ വയ്യ. ജീവിതത്തിൽ ഇനി കൂട്ടിനു ഇവാൻ തന്നെ എന്ന് അവൾ ഉറപ്പിച്ചു.
എന്നാല്‍ കഥയുടെ ‘ആന്റി ക്ലൈമാക്‌സി’ല്‍ സംഭവിച്ചത് മറ്റൊന്നാണ്.വശീകരിക്കാന്‍ പോണ്‍താരം തന്നെയെത്തിയിട്ടും പോകാതിരുന്ന തന്റെ ‘ബോയ്ഫ്രണ്ട്’ വിശ്വസിക്കാന്‍ കൊള്ളാവുന്നവനാണെന്ന് ബോധ്യമായതായി പ്രിയകാമുകി തന്നെ അവനെ വിളിച്ചറിയിച്ചു. ഇതോടെ കാമുകന്റെ ഭാവം മാറി. സമൂഹത്തിനു മുന്നില്‍ പരസ്യമായി തന്റെ വിശ്വാസ്യതയെ സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത കാമുകിയുമായി ഇനി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കാമുകന്‍ ‘ബ്രേക്ക് അപ്പ്’ വിവരം അറിയിക്കുന്നതും വീഡിയോയില്‍ കാണാം..


Viewing all articles
Browse latest Browse all 20534

Trending Articles