Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

മലപ്പുറത്ത് സ്ഫാടനം നടത്തിയത് തീവ്രവാദ സംഘടനകളെന്ന് പോലീസ്; അറബി ലഘുലേഖകളും ലാദന്റെ ചിത്രവും കണ്ടെടുത്തു; നാളുകള്‍ എണ്ണപ്പെട്ടുവെന്ന് മുന്നറിയിപ്പ്

$
0
0

മലപ്പുറം: മലപ്പുറം കളക്ട്രേറ്റിനു സമീപത്തുണ്ടായ ബോംബ് സ്‌ഫോടനം ആസൂത്രിമായിരുന്നെന്ന് പോലീസ്. സംഭവ സ്ഥലത്തു നിന്നും പെന്‍ഡ്രൈവും അറബി വാചകങ്ങളും നരവധി ഫോട്ടോകളും അടങ്ങിയ കാര്‍ബോര്‍ഡ് പെട്ടി കണ്ടെത്തി. പോലീസ്, ഇന്റലിജന്‍സ്, ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ചു വരികയാണ്. പശു ഇറച്ചി ഭക്ഷിച്ചാല്‍ കൊല്ലുമോ എന്നും മുഹമ്മദ് അഖ്ലാഖിനെ കൊല ചെയ്തതിന് പകരം ചോദിക്കുമെന്നും സമീപത്തു നിന്നും ലഭിച്ച കുറിപ്പില്‍ എഴുതിയിരിക്കുന്നു. ഇതോടൊപ്പം തന്നെ അറബി വാചകങ്ങള്‍ എഴുതിയ ഇന്ത്യയുടെ ഭൂപടവും ലഭിച്ചിട്ടുണ്ട്. പുറമെ നിരവധി പോസ്റ്ററുകളും ലഭിച്ചു. ഇന്‍ ദി നെയിം ഓഫ് അള്ളാ എന്നാണ് കുറിപ്പുകളെല്ലാം തുടങ്ങുന്നത്. നിങ്ങളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും ഇതില്‍ കുറിച്ചിട്ടുണ്ട്.

കോടതികളെയും കോടതി വിധികളെയും രൂക്ഷമായി വിമര്‍ശിച്ചാണ് കുറിപ്പുള്ളത്. മുഹമ്മദ് അഖ്ലാഖിന്റെ വധം ലോകത്തിന് നാണക്കേടുണ്ടാക്കിയെന്നും ഇതിനു പകരം ചോദിക്കുമെന്നും പോസ്റ്ററുകളില്‍ കുറിച്ച ശേഷം നിങ്ങളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്നുമാണ് കുറിച്ചിട്ടുള്ളത്. ഇതിനു ശേഷമാണ് കോടതികളെയും കോടതി വിധികളെയും വിമര്‍ശിച്ചു കൊണ്ടുള്ള കുറിപ്പുള്ളത്. പോസ്റ്ററുകള്‍ക്കു താഴെ ഒസാമ ബിന്‍ ലാദന്റെ ഫോട്ടോയും അല്‍ഖൈ്വദയെന്ന് ആലേഖനം ചെയ്തിട്ടുമുണ്ട്.mlp-news

കാര്‍ബോര്‍ഡ് പെട്ടിയില്‍ നിന്നും ലഭിച്ച പെന്‍ഡ്രൈവ്, പോസ്റ്ററുകള്‍, ഫോട്ടോകള്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും ഇതിനു ശേഷം മാത്രമേ പിന്നില്‍ ആരാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്ന് പോലീസ് വ്യക്തമാക്കുന്നു. ദ ബെയ്സ് മൂവ്മെന്റ് എന്ന് ഇംഗ്ലീഷില്‍ എഴുതി ഒട്ടിച്ച ചെറിയ കാര്‍ഡ്ബോര്‍ഡ് പെട്ടിയാണ് ഇത്. ലഘുലേഖയുടെ ഒരു പേജിലെ ഉള്ളടക്കം മാത്രമാണ് പൊലീസ് പുറത്ത് വിട്ടത്.

ഇന്ന് ഉച്ചയ്ക്ക് ക്രിത്യം ഒരു മണിക്കാണ് കലക്ട്രേറ്റ് കോടതി വളപ്പില്‍ നിര്‍ത്തിയിട്ട ഡിഎംഒയുടെ വാടക കാറിനു സമീപത്തായി ഉഗ്ര സ്ഫോടനം നടന്നത്. റിമോര്‍ട്ട് കണ്‍ട്രോളിംങിലൂടെയാണ് സ്ഫോടനം നടത്തിയിട്ടുള്ളത്. കൊല്ലം കോടതി വളപ്പില്‍ നടന്ന സ്ഫോടനത്തിനു സമാനമാണിതെന്നും പോലീസ് വ്യക്തമാക്കി. കൊല്ലം, മൈസൂര്‍, ചിറ്റൂര്‍ കോടതികളില്‍ സ്ഫോടനം നടത്തിയത് ദ ബെയ്സ് മൂവ് മെന്റ് എന്ന സംഘടനയാണെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

അല്‍ക്വൊയ്ദയുടെ ഇന്ത്യന്‍ രൂപമാണ് ബെയ്സ് മൂവ്മെന്റെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. 2014 ലാണ് AQIS ( Al-Qaeda in the sub-continetn) എന്ന ഇന്ത്യന്‍ അല്‍ ക്വൊയ്ദ നിലവില്‍ വന്നത്. ഓര്‍ഗനൈസേഷന്‍ ഓഫ്ദ ബെയ്സ് ഓഫ് ജിഹാദ് ഇന്‍ ദ ഇന്ത്യന്‍ സബ് കോണ്ടിനന്റ് എന്ന് അര്‍ഥം വരുന്ന ജമാത്ത് ഖ്വായിദത്ത് അല്‍ജിഹാദ് ഫി ‘ഷിഭി അല്‍ഖറാത്ത് അല്‍ഹിന്ദ്യ എന്നാണ് സംഘടനയുടെ ശരിക്കുമുള്ള പേര്. ഇതില്‍ നിന്നാണ് ബെയ്സ് മൂവ്മെന്റ് എന്ന പേരുണ്ടായത്. അല്‍ഉമ എന്ന സംഘടയുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. കോടതികളെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. ആന്ധ്രയിലെ ചിറ്റൂര്‍ കോടതി വളപ്പിലെ സ്ഫോടനത്തിന് ശേഷം ഉത്തരവാദിത്വം ഏറ്റുകൊണ്ട് ഈ സംഘടനയുടെ കത്ത് ലഭിച്ചിരുന്നു.

സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങളില്‍ ബോംബ് സ്ഫോടനമുണ്ടാകുന്നത് ഇതാദ്യമായിട്ടല്ല. കോഴിക്കോട്, കൊല്ലം കലക്ടറേറ്റുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മലപ്പുറത്തും ബോംബ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. കൊല്ലം കലക്ടറേറ്റ് വളപ്പില്‍ സ്ഫോടനം നടന്ന് മൂന്ന് മാസം തികയുമ്പോഴും എറണാകുളം സിവില്‍സ്റ്റേഷനുള്ളില്‍ സ്ഫോടനം നടന്ന് ഏഴ് വര്‍ഷം തികയാനിരിക്കുമ്പോഴുമാണ് ഇപ്പോള്‍ വീണ്ടും സ്ഫോടനമുണ്ടായിരിക്കുന്നത്.mlp-2

എറണാകുളത്ത് സിവില്‍ സ്റ്റേഷന്റെ അകത്തായിരുന്നു സ്ഫോടനമുണ്ടായതെങ്കില്‍ കൊല്ലത്തും മലപ്പുറത്തും കലക്ടറേറ്റ് പരിസരത്താണ് സ്ഫോടനമുണ്ടായത്. മലപ്പുറത്ത് കലക്ടറേറ്റ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാറിന് പിന്നിലാണ് സ്ഫോടനുമുണ്ടായിരിക്കുന്നത്. ഇവിടെ നിന്ന് ചില ലഘുലേഖകളും വെടിമരുന്നിന്റെ സാന്നിധ്യവും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞതോടെ സംഭവം ആസൂത്രിതമായി നടത്തിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍.

കഴിഞ്ഞ ജൂലായ് മാസം കൊല്ലം കലക്ടറേറ്റ് വളപ്പില്‍ നടന്ന സ്ഫോടനത്തിന് ശേഷവും സംഭവസ്ഥലത്ത് നിന്ന് ഏഴ് ബാറ്ററികളും 14 ഫ്യൂസുകളും പൊലീസ് കണ്ടെത്തിയിരുന്നു. പക്ഷെ അക്രമികളെ പിടികൂടാനോ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്നോ കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. സ്ഫോടനം നടത്തിയത് ടൈമര്‍ ഉപയോഗിച്ചാണെന്നും പൊലീസ് പറഞ്ഞിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയു ചെയ്തു.ന


Viewing all articles
Browse latest Browse all 20522

Trending Articles